Student Put Fevikwik in Eyes: വിദ്യാർത്ഥികളുടെ കണ്ണിൽ ഫെവിക്വിക്ക് ഒഴിച്ച് ഒട്ടിച്ച് സഹപാഠി; 8 പേർക്ക് പരിക്ക്; ഹെഡ്‌മാസ്റ്ററെ സസ്പെൻഡ് ചെയ്തു

Classmate Applies Fevikwik on 8 Students Eyes: വീര്യം കൂടിയ പശയായതിനാൽ കണ്ണിൽ ഒഴിച്ച ഉടനെ കൺപോളകൾ തമ്മിൽ ഒട്ടിപ്പിടിച്ചു. ഇതോടെ കുട്ടികൾക്ക് കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥ വന്നു.

Student Put Fevikwik in Eyes: വിദ്യാർത്ഥികളുടെ കണ്ണിൽ  ഫെവിക്വിക്ക് ഒഴിച്ച് ഒട്ടിച്ച് സഹപാഠി; 8 പേർക്ക് പരിക്ക്; ഹെഡ്‌മാസ്റ്ററെ സസ്പെൻഡ് ചെയ്തു

പ്രതീകാത്മക ചിത്രം

Updated On: 

14 Sep 2025 | 06:50 AM

കാണ്ഡമാൽ: വിദ്യാർത്ഥികളുടെ കണ്ണിൽ ഫെവിക്വിക് ഒഴിച്ച് ഒട്ടിച്ച് സഹപാഠി. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന എട്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. കണ്ണ് തുറക്കാൻ കഴിയാത്ത വിധം ഒട്ടിപ്പോയതോടെ കുട്ടികൾ വേദന കൊണ്ട് ബഹളം വെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ കുട്ടികളെ ഗോച്ചപാഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഫുൽബാനിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഫിരിംഗിയക്കടുത്ത് സലഗുഡയിലെ സെബാശ്രാം സ്കൂളിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വീര്യം കൂടിയ പശയായതിനാൽ കണ്ണിൽ ഒഴിച്ച ഉടനെ കൺപോളകൾ തമ്മിൽ ഒട്ടിപ്പിടിച്ചു. ഇതോടെ കുട്ടികൾക്ക് കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥ വന്നു. പശ വീണ് കുട്ടികളുടെ കണ്ണിന് പരിക്കേറ്റെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചതിനാൽ കാഴ്ചശക്തി നഷ്ടമായില്ല. ഒരു വിദ്യാർത്ഥി ഇതിനോടകം ആശുപത്രി വിട്ടതായും വിവരം ഉണ്ട്. മറ്റ് ഏഴ് വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ: പിഞ്ചുകുഞ്ഞിൻ്റെ വായിൽ ടിഷ്യൂ പേപർ കുത്തിനിറച്ച് കൊന്നു; പിന്നിൽ അമ്മായിഅമ്മയുടെ കുത്തുവാക്ക്

അതേസമയം, സംഭവത്തിൽ സെബാശ്രാം സ്‌കൂൾ ഹെഡ്‌മാസ്റ്റർ മനോരഞ്ജൻ സാഹുവിനെ ജില്ലാ ഭരണകൂടം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരമൊരു സംഭവം ഉണ്ടാകാൻ ഇടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ചു വരികയാണ്.

സ്‌കൂൾ സൂപ്രണ്ട്, വാർഡന്മാർ എന്നിവർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിലും അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അക്രമം നടത്തിയ കുട്ടിക്ക് എവിടെ നിന്നാണ് പശ കിട്ടിയത്, സംഭവത്തിൽ എത്ര പേർക്ക് പങ്കുണ്ട് തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കും.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു