Operation Sindoor: ‘അഭിമാനം പേരോളം’; ഉത്തര്‍പ്രദേശില്‍ സിന്ദൂര്‍ എന്ന് പേരിട്ടത് 17 കുഞ്ഞുങ്ങള്‍ക്ക്
New Born Babies Named Sindoor: ഉത്തര്‍പ്രദേശിലെ 17 കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്നത്. മെയ് 10, 11 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളേജില്‍ ജനിച്ച 17 നവജാത ശിശുക്കളാണ് ഇനി സിന്ദൂര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്നത്.

പ്രതീകാത്മക ചിത്രം
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍. രാജ്യത്തിന്റെ അഭിമാന നീക്കം ലോകമാകെ കേട്ടത് ഭയത്തോടെയായിരുന്നു. സിന്ദൂരിന് ശേഷം എന്നെന്നും ഈ നേട്ടം ഓര്‍മിപ്പിക്കപ്പെടണമെന്ന് പറഞ്ഞ് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആ നാമം കൊടുത്ത മാതാപിതാക്കള്‍ നമ്മുടെ രാജ്യത്ത് നിരവധിയാണ്.
ഉത്തര്‍പ്രദേശിലെ 17 കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്നത്. മെയ് 10, 11 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളേജില്‍ ജനിച്ച 17 നവജാത ശിശുക്കളാണ് ഇനി സിന്ദൂര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്നത്.
പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന് എന്ന് പറഞ്ഞുകൊണ്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അര്‍ച്ചന ഷാഹി തന്റെ മകള്‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ടത്. പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടതോടെ നിരവധി സ്ത്രീകളുടെ ജീവിതം തകര്‍ന്നു. അതിനുള്ള മറുപടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇപ്പോള്‍ സിന്ദൂര്‍ എന്നത് ഒരു വാക്കല്ല, മറിച്ച് വികാരമാണ്. അതിനാല്‍ തങ്ങളുടെ മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിട്ടു എന്നും അവര്‍ പറഞ്ഞു.
26 നിരപരാധികളുടെ കൊലപാതകത്തിന് ഇന്ത്യ പ്രതികാരം ചെയ്തത് മുതല്‍ തന്റെ മരുമകള്‍ കാജല്‍ ഗുപ്ത കുഞ്ഞിന് സിന്ദൂര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് പദ്രൗണയില്‍ നിന്നുള്ള മദന്‍ ഗുപ്ത പറയുന്നത്.
Also Read: Encounter in Shopian: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍
സിന്ദൂര്‍ എന്ന പേര് തന്റെ മകളില്‍ ധൈര്യം പകരുമെന്നാണ് ഭതാഹി ബാബു ഗ്രാമത്തില്‍ നിന്നുള്ള വ്യാസ്മുനിക്ക പറയാനുള്ളത്. തന്റെ മകള്‍ വലുതാകുമ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥം അവള്‍ക്ക് മനസിലാകും. ഭാരതമാതാവിന് വേണ്ടി ഉത്തരവാദിത്തമുള്ള സ്ത്രീയായി അവള്‍ സ്വയം മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.