AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi on India Pakistan Conflict: ആണവ ഭീഷണി ഞങ്ങളോട് വേണ്ട, ബ്ലാക് മെയില്‍ ഇവിടെ ചെലവാകില്ല: പ്രധാനമന്ത്രി

PM Modi on Operation Sindoor: ഇന്ത്യയ്‌ക്കെതിരായി നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടതായി വരും. എങ്ങനെ വേണം തിരിച്ചടി എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇനിയൊരു ചര്‍ച്ചയുണ്ടാവുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PM Modi on India Pakistan Conflict: ആണവ ഭീഷണി ഞങ്ങളോട് വേണ്ട, ബ്ലാക് മെയില്‍ ഇവിടെ ചെലവാകില്ല: പ്രധാനമന്ത്രി
നരേന്ദ്ര മോദിImage Credit source: PTI
shiji-mk
Shiji M K | Published: 12 May 2025 21:16 PM

ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവായുധങ്ങളുടെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്ന് അദ്ദേഹം. അക്കാര്യം പറഞ്ഞുള്ള ഭീഷണി വിലപ്പോകില്ലെന്ന് മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയ്‌ക്കെതിരായി നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടതായി വരും. എങ്ങനെ വേണം തിരിച്ചടി എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇനിയൊരു ചര്‍ച്ചയുണ്ടാവുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പാകിസ്ഥാന്‍ ഡിജിഎമ്മിനെ വിളിച്ചത്. ഭയന്നപ്പോള്‍ രക്ഷയ്ക്കായി ലോകം മുഴുവന്‍ അവര്‍ ഓടി. എല്ലാ തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷിക്കണമേ എന്നായി അവര്‍. വെടിനിര്‍ത്തലിന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നു.

Also Read: PM Modi on India Pakistan Conflict: ‘ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല’; രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി വ്യക്തമാക്കി. തീവ്രവാദത്തോടെ ഇന്ത്യയ്ക്ക് സന്ധിയില്ല. നൂറിലേറെ ഭീകരരെ രാജ്യം ഇല്ലാതാക്കി. ഇതോടെ ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.