India Pakistan Tension: പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, അപലപനീയം, തിരിച്ചടിച്ചിരിക്കും; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

Pakistan Ceasefire Violation: പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

India Pakistan Tension: പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, അപലപനീയം, തിരിച്ചടിച്ചിരിക്കും; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

Vikram Misri

Updated On: 

10 May 2025 23:23 PM

ന്യൂഡൽഹി: പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാകിസ്ഥാൻ്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്ന സംഭവം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കാനുള്ള നിർദ്ദേശം ഇന്ത്യൻ സേനയ്ക്ക് നൽകിയതായും വൃത്തങ്ങൾ പറയുന്നു. പാകിസ്ഥാൻ ഉത്തരവാദിതത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി ഊന്നിപ്പറഞ്ഞു.

പാകിസ്ഥാൻ സാഹചര്യത്തിൻ്റെ ​ഗൗരവം മനസ്സിലാക്കണം. ഉണ്ടായ ധാരണയ്ക്ക് വിപരീതമായാണ് പാകിസ്ഥാൻ്റെ നടപടിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.  നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു. സൈന്യത്തിന്റെ ഭാ​ഗത്തുനിന്നുള്ള ആക്രമണം നിയന്ത്രിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അതിർത്തിയിലെ ഏതൊരു ലംഘനത്തെയും ശക്തമായി നേരിടാൻ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് വെടിനിർത്തലിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോൾ അതിർത്തി മേഖലകളിൽ വലിയ ഡ്രോൺ ആക്രമണങ്ങൾ നടന്നതായാണ് വിവരം. ഏത് ആക്രമണവും ചെറുക്കാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

അതിനിടെ ജമ്മുവിലെ ന​ഗ്രോട്ടയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോകമായി സ്ഥിരീകരണമില്ല. വാർത്ത ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ പിന്നീട് ഈ വാർത്ത പിൻവലിക്കുകയും ചെയ്തു. സേനയുടെ ഭാ​ഗത്തുനിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതരുടെ ഭാ​ഗത്ത് നിന്ന് നിർദ്ദേശമുണ്ട്.

Updating…

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും