Indian Delegation’s Malaysia Visit: ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തടയാൻ പാക് ശ്രമം; വഴങ്ങാതെ മലേഷ്യ
Indian Delegation's Malaysia Visit: പരിപാടികള്‍ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി, കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നിലാണെന്ന് ഉള്‍പ്പെടെ പാകിസ്താന്‍ മലേഷ്യയോട് പറഞ്ഞിരുന്നെന്നും വിവരം.

ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിന്റെ മലേഷ്യൻ സന്ദർശനം തടസ്സപ്പെടുത്താൻ പാകിസ്ഥാന്റെ ശ്രമം. മുസ്ലിം ഐക്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധികളുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വിശദീകരിക്കാനുള്ള സന്ദർശനവും പരിപാടികളും റദ്ദാക്കണമെന്ന് പാകിസ്ഥാൻ മലേഷ്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
എന്നാൽ മലേഷ്യ ഈ ആവശ്യം നിരസിച്ചാതയും മുൻ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളിൽ പ്രതിനിധി സംഘം പങ്കെടുത്തതായുംഎൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യന്‍ സംഘത്തിന്റെ പരിപാടികള്‍ റദ്ദാക്കാന്‍ പാകിസ്താന്‍ എംബസി മലേഷ്യന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പരിപാടികള്‍ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി, കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നിലാണെന്ന് ഉള്‍പ്പെടെ പാകിസ്താന്‍ മലേഷ്യയോട് പറഞ്ഞിരുന്നെന്നും വിവരം.
ഞങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രമാണ്. നിങ്ങളും ഇസ്‌ലാമിക രാഷ്ട്രമാണ്. ഇന്ത്യന്‍ സംഘം പറയുന്നത് കേള്‍ക്കരുത്. അതിനാൽ അവരുടെ എല്ലാ പരിപാടികളും റദ്ദാക്കണമെന്ന്
മലേഷ്യന്‍ സര്‍ക്കാരിലെ ഉന്നതരോട് പാകിസ്താൻ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, പാകിസ്താന്റെ അഭ്യർത്ഥ നിരസിച്ച്, സമാധാനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതക്കാണ് പ്രാധാന്യം നൽകുന്നതെന്ന് മലേഷ്യ അറിയിച്ചതായും വിവരം.
പഹൽഗാം ഭീകരാക്രമണത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന പാകിസ്താന്റെ ആവശ്യത്തെ മലേഷ്യ പിന്തുണച്ചിരുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി സംസാരിക്കുകയും ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.