PM Modi: സേവനമേഖലയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്ത് മോദി, മുന്നിലുള്ളത് ആ വലിയ ലക്ഷ്യം
PM Modi Addressed the conference of Chief Secretaries: ബിസിനസ് ചെയ്യുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കാനും, ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും, സേവന മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi
ന്യൂഡല്‍ഹി: രാജ്യത്തെ ആഗോളതലത്തില്‍ സര്‍വീസ് രംഗത്ത് മുന്‍പന്തിയിലെത്തിക്കാന്‍ (Global Services Giant) ലക്ഷ്യമിട്ട് ബിസിനസ് ചെയ്യുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കാനും, ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും, സേവന മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ ഭക്ഷ്യശേഖരമായി മാറാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന മൂല്യമുള്ള കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം എന്നിവയിലേക്ക് നാം നീങ്ങണം. ഒരു പ്രധാന ഭക്ഷ്യ കയറ്റുമതി രാജ്യമാകാന്‍ ഇന്ത്യയ്ക്ക് ഇങ്ങനെയെ സാധിക്കൂ. ഗവേണന്‍സിലും, വിതരണത്തിലും, ഉത്പാദനത്തിലും ഗുണനിലവാരും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ ഗുണനിലവാരത്തിന്റെ പര്യായമാക്കണം. ‘സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ്’ എന്നതിനുള്ള പ്രതിബദ്ധത ശക്തമാക്കണം. ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിന് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
Also Read: PM Modi: ‘ജെന്‍സികളും ആല്‍ഫകളും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കും’
ഭരണനിർവ്വഹണത്തിന്റെയും സേവന വിതരണത്തിന്റെയും കാര്യങ്ങളിൽ ഒരു പുതിയ തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിന് സ്വീകരിച്ച പ്രധാന നടപടികൾ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി. നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, യുവജന ശാക്തീകരണം, കായികം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ഇന്ത്യ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ചീഫ് സെക്രട്ടറിമാരുടെ ഈ സമ്മേളനം നടന്നതെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യയെ ‘ആത്മനിർഭർ’ ആക്കുന്നതിനും, ദരിദ്രരെ ശാക്തീകരിക്കുന്നതിനും, വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും എങ്ങനെ കൂട്ടായി പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചെന്നും മോദി കുറിച്ചു.
“ഇന്ത്യ റിഫോം എക്സ്പ്രസിൽ പ്രവേശിച്ചു. ഈ റിഫോം എക്സ്പ്രസിന്റെ പ്രാഥമിക എഞ്ചിൻ ഇന്ത്യയുടെ യുവാക്കളാണ്. നമ്മുടെ ജനസംഖ്യയാണ്. ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് നമ്മുടെ ശ്രമം”, പ്രധാനമന്ത്രി പറഞ്ഞു.
Addressed the conference of Chief Secretaries. This year’s theme was ‘Human Capital for Viksit Bharat.’
Shared my thoughts on how we can collectively work to make India Aatmanirbhar, empower the poor and realise our dream of a Viksit Bharat. pic.twitter.com/zxbt19FOxp
— Narendra Modi (@narendramodi) December 28, 2025