Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി

Ayodhya Flag Hoisting Ceremony: അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാവി പതാക ഉയര്‍ത്തി. ആർ‌എസ്‌എസ് മേധാവി ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ശിഖിരത്തിലാണ് പതാക സ്ഥാപിച്ചത്

Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി

നരേന്ദ്ര മോദി

Updated On: 

25 Nov 2025 13:43 PM

അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കാവി പതാക ഉയര്‍ത്തി. ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ശിഖിരത്തിലാണ് പതാക സ്ഥാപിച്ചത്. വിവാഹ പഞ്ചമിയോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. 10 അടി നീളവും 20 അടി വീതിയുമുണ്ട്. സൂര്യന്‍, ഓം എന്നിവ പതാകയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ‘ജയ് ശ്രീറാം’ വിളികള്‍ക്കിടയിലാണ് മോദി പതാക ഉയര്‍ത്തിയത്. ചടങ്ങിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിച്ചു.

രാമക്ഷേത്രത്തിൽ ഉയർത്തിയ പതാക ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. ഇന്ന് ഇന്ത്യ മുഴുവന്‍ രാമമയമാണ്. ഓരോ രാമഭക്തന്റെയും ഹൃദയത്തിൽ അസാധാരണമായ സംതൃപ്തിയുണ്ട്. അതിരുകളില്ലാത്ത നന്ദിയുണ്ട്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. നൂറ്റാണ്ടുകളുടെ മുറിവുകളും വേദനകളും ശമിക്കുകയാണ്. നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടെന്നും മോദി പറഞ്ഞു.

Also Read: PM Modi In Ayodhya Today:അയോധ്യ രാമക്ഷേത്ര ധ്വജാരോഹണത്തിന് പ്രധാനമന്ത്രി മോദി ഇന്ന് അയോധ്യയിൽ

500 വർഷങ്ങൾക്ക് ശേഷം ഹിന്ദു സമൂഹം ഒടുവിൽ ‘സത്യം’ സ്ഥാപിച്ചുവെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. മന്ദിറിന്റെ പൂർത്തീകരണത്തോടെ, നമ്മുടെ എല്ലാ ശ്രമങ്ങളും അർത്ഥവത്തായെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങ് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഭക്തരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയും ചെയ്തു.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും