രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി

കൊളോണിയലിസത്തിനെതിരെയും, വർഗീയതയ്‌ക്കെതിരെയും അദ്ദേഹം പോരാടി. തന്റെ കാലത്ത് സമൂഹത്തിലുണ്ടായ പ്രക്ഷുബ്ധാവസ്ഥയിൽ നിശബ്ദനായി ഇരിക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്നു മുഖർജി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ പൂർണ്ണമായും സംയോജിപ്പിക്കുന്നതിനായി പോരാടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചു. ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഒരേയൊരു ആദർശമെന്ന് പ്രധാനമന്ത്രി

രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി

Syama Prasad Mookerjee

Updated On: 

06 Jul 2026 | 11:54 AM

ന്യൂഡൽഹി: രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാളാണ് ശ്യാമപ്രസാദ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ബ്ലോഗിൽ . അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തിലാണ് പ്രധാനമന്ത്രി തൻ്റെ ബ്ലോഗിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ജീവിതം “ധൈര്യത്തിന്റെയും” ഭാരതാംബയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും കാലാതീതമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ ത്യാഗത്തിൻ്റെയും രാഷ്ട്രസേവനത്തിൻ്റെയും പാതയിലേക്ക് നയിച്ചു, പ്രധാനമന്ത്രി ബ്ലോഗിൽ പറയുന്നു.

കൊളോണിയലിസത്തിനെതിരെയും, വർഗീയതയ്‌ക്കെതിരെയും അദ്ദേഹം പോരാടി. തന്റെ കാലത്ത് സമൂഹത്തിലുണ്ടായ പ്രക്ഷുബ്ധാവസ്ഥയിൽ നിശബ്ദനായി ഇരിക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്നു മുഖർജി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ പൂർണ്ണമായും സംയോജിപ്പിക്കുന്നതിനായി പോരാടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചു. ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഒരേയൊരു ആദർശമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്

 


“വിഭജനത്തിന്റെ പ്രക്ഷുബ്ധാവസ്ഥയിൽ പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തന്നെ തുടരാൻ അദ്ദേഹം ഉറച്ചുനിന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ആ ബോധ്യം തന്നെ അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചു. ജയിൽവാസം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല, ഒറ്റപ്പെടൽ അദ്ദേഹത്തെ ദുർബലപ്പെടുത്തിയില്ല. അദ്ദേഹം ബ്ലോഗിൽ എഴുതി. ശ്യാമപ്രസാദ് മുഖർജിക്കുള്ള ആദരാഞ്ജലിയായി, 2019 ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 ഉം 35 (എ) ഉം സർക്കാർ റദ്ദാക്കിയെന്നും പ്രധാനമന്ത്രി ബ്ലോഗിൽ കൂട്ടിച്ചേർത്തു.

ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ

കൊൽക്കത്ത സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ കൂടിയായിരുന്ന അദ്ദേഹം. ലൈബ്രറി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും സർവകലാശാലയിലെ പുരാവസ്തുക്കളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതു- പ്രധാനമന്ത്രി കുറിച്ചു

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ മന്ത്രി

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ മന്ത്രിയായിരുന്ന മുഖർജി, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് വ്യവസായത്തെ കണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി വളപ്രയോഗം തുടങ്ങിയ സംരംഭങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ജവഹർലാൽ നെഹ്‌റു കൊണ്ടുവന്ന ഒന്നാം ഭേദഗതിക്കെതിരെ മുഖർജി ശബ്ദമുയർത്തി, 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ കോൺഗ്രസിനെ അദ്ദേഹം വിമർശിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം