PM Modi: മോദി ഇന്ന് കര്‍ണാടകയിലും ഗോവയിലും; ശ്രീരാമപ്രതിമ അനാവരണം ചെയ്യും

PM to unveil 77 feet bronze statue of Shri Ram: നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയും ഗോവയും സന്ദര്‍ശിക്കും. രാവിലെ 11.30-ഓടെ മോദി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെത്തും. ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

PM Modi: മോദി ഇന്ന് കര്‍ണാടകയിലും ഗോവയിലും; ശ്രീരാമപ്രതിമ അനാവരണം ചെയ്യും

നരേന്ദ്ര മോദി

Published: 

28 Nov 2025 | 07:26 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയും ഗോവയും സന്ദര്‍ശിക്കും. രാവിലെ 11.30-ഓടെ മോദി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെത്തും. ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതർ, ഭക്തർ എന്നിവരുൾപ്പെടെ ഒരു ലക്ഷം പേർ പേര്‍ ഭക്തിസാന്ദ്രമായ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദ്വൈത വേദാന്ത പാരമ്പര്യത്തിന്റെ വക്താവായ മാധവാചാര്യരാണ് 800 വർഷങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്.

ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ തീർത്ഥ മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗോവയിലേക്ക് പോകും. ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തമഠത്തിന്റെ 550-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ശാർദ്ധ പഞ്ചശതമാനോത്സവത്തിൽ പങ്കെടുക്കാനാണ് മോദി ഗോവ സന്ദര്‍ശിക്കുന്നത്. ഉച്ചകഴിഞ്ഞ് 3:15 ന് ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്ത മഠം സന്ദർശിക്കും.

Also Read: Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി

ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍ട്ടഗലി ജീവോത്തമഠത്തില്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച 77 അടി ഉയരമുള്ള ശ്രീരാമപ്രതിക മോദി അനാവരണം ചെയ്യും. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രാമപ്രതിമയാണത്. മഠം വികസിപ്പിച്ചെടുത്ത ‘രാമായണ തീം പാർക്ക് ഗാർഡൻ’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും അദ്ദേഹം പുറത്തിറക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കും. ആദ്യത്തെ ഗൗഡ സരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ് ശ്രീ സംസ്ഥാൻ ഗോകർൺ പാർട്ടഗലി ജീവോത്തമഠം. കുശാവതി നദിയുടെ തീരത്തുള്ള ദക്ഷിണ ഗോവയിലെ ഒരു ചെറിയ പട്ടണമായ പാർടഗലിയിലാണ് മഠത്തിന്റെ ആസ്ഥാനം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ