PM Modi: ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി, ഗംഗാജലം കൊണ്ട് അഭിഷേകം

PM visits Cholapuram Temple: ഗംഗൈകൊണ്ട ചോളപുരത്ത് ബിജെപി പ്രവർത്തകർ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം റോഡ് ഷോയും നടത്തി. റോഡിന്റെ ഇരുവശത്തും നിരന്നിരുന്ന ആളുകളെ അദ്ദേഹം കൈവീശി കാണിച്ചു. പിന്നാലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു

PM Modi: ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി, ഗംഗാജലം കൊണ്ട് അഭിഷേകം

നരേന്ദ്ര മോദി ക്ഷേത്രദര്‍ശനം നടത്തുന്നു

Published: 

27 Jul 2025 | 06:11 PM

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗംഗാജലം എത്തിച്ച് അദ്ദേഹം അഭിഷേകം നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി തമിഴ്‌നാട്ടിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം തൂത്തുക്കുടിയിലെത്തിയ പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം തൃച്ചിയിലേക്ക് പോയി. ഇന്ന് രാവിലെ 11 മണിയോടെ തൃച്ചിയില്‍ നിന്നാണ് മോദി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

ഗംഗൈകൊണ്ട ചോളപുരത്ത് ബിജെപി പ്രവർത്തകർ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം റോഡ് ഷോയും നടത്തി. റോഡിന്റെ ഇരുവശത്തും നിരന്നിരുന്ന ആളുകളെ അദ്ദേഹം കൈവീശി കാണിച്ചു. പിന്നാലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു. അഭിഷേകം നടത്താന്‍ വാരണാസിയില്‍ നിന്നാണ് മോദി ഗംഗാജലം എത്തിച്ചത്. വെള്ള ഷര്‍ട്ടും, മുണ്ടുമായിരുന്നു മോദിയുടെ വേഷം.

യുനെസ്‌കോ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും, വാസ്തുവിദ്യയെയും കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. രാജേന്ദ്ര ചോളന്റെ സ്മാരക നാണയവും അദ്ദേഹം പുറത്തിറക്കും. സംഗീതസംവിധായകന്‍ ഇളയരാജയുടെ സംഗീത കച്ചേരിയും ഇവിടെ നടക്കുന്നുണ്ട്.

Read Also: PM Modi: ഒന്നിലധികം പദ്ധതികൾ, തൊഴിലവസരങ്ങൾ; 4,900 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട് ഗവർണർ ആർ എൻ രവി, സംസ്ഥാന മന്ത്രിമാരായ തങ്കം തേനരശു, പി കെ ശേഖർ ബാബു, എസ് എസ് ശിവശങ്കർ, കേന്ദ്രമന്ത്രി എൽ മുരുകൻ എന്നിവരും പങ്കെടുത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ