PM Modi Mann ki baat: “നമ്മിൽ നിന്നാണ് സമാധാനം ആരംഭിക്കുന്നത് “; മൻകി ബാത്തിൽ ബുദ്ധനെ ഉദ്ധരിച്ച് പ്രധാനമന്ത്രി
PM Modi Mann ki baat:ആഗോളതലത്തിൽ നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കിടയിൽ ബുദ്ധന്റെ സന്ദേശങ്ങൾ വർത്തമാനകാലത്തിനും ഭാവിക്കും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അനശ്ചിതത്വത്തിന് കാരണമായ ലോകത്തിന്റെ സന്ത്വയവസ്ഥയെ തന്നെ തകർത്തുകൊണ്ടിരിക്കുന്ന യുഎസ് ഇറാൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിലാകാം പ്രധാനമന്ത്രിയുടെ പരാമർശം. ബുദ്ധപൂർണ്ണിമയ്ക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.തെക്കേ അമേരിക്കയിലെ ചിലിയിലുള്ള ഒരു സംഘടന ഭഗവാൻ ബുദ്ധന്റെ വചനങ്ങൾ
ന്യൂഡൽഹി: മൻ കി ബാത്തിൽ ബുദ്ധന്റെ വചനം ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കിടയിൽ ബുദ്ധന്റെ സന്ദേശങ്ങൾ വർത്തമാനകാലത്തിനും ഭാവിക്കും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അനശ്ചിതത്വത്തിന് കാരണമായ ലോകത്തിന്റെ സന്ത്വയവസ്ഥയെ തന്നെ തകർത്തുകൊണ്ടിരിക്കുന്ന യുഎസ് ഇറാൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിലാകാം പ്രധാനമന്ത്രിയുടെ പരാമർശം. ബുദ്ധപൂർണ്ണിമയ്ക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.
തെക്കേ അമേരിക്കയിലെ ചിലിയിലുള്ള ഒരു സംഘടന ഭഗവാൻ ബുദ്ധന്റെ വചനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രകൃതിയുമായി ബന്ധം നിലനിർത്താൻ അദ്ദേഹത്തിന്റെ വചനങ്ങൾ മനുഷ്യർക്ക് സഹായകരമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മിൽനിന്നാണ് സമാധാനം ആരംഭിക്കുന്നതെന്ന് ഭഗവാൻ ബുദ്ധൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വയം ജയിക്കുന്നത് ഏറ്റവും വലിയ വിജയം ആണെന്ന് അദ്ദേഹം നമ്മെ അറിയിച്ചിട്ടുണ്ട്. ഇന്ന് ലോകം കടന്നുപോകുന്ന സംഘർഷങ്ങൾക്കും അനശ്ചിതത്വങ്ങൾക്കും ഇടയിൽ ബുദ്ധന്റെ ഇത്തരം വാക്കുകൾക്ക് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ:ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; വൈറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി മോദി
കൂടാതെ ഇന്ത്യ എപ്പോഴും ശാസ്ത്രത്തെ ദേശീയ പുരോഗതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി. ഈ കാഴ്ചപ്പാടോടെയാണ് നമ്മുടെ ശാസ്ത്രജ്ഞർ സിവിൽ ന്യൂക്ലിയർ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. അവരുടെ ശ്രമങ്ങൾ രാഷ്ട്രനിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകുന്നു. നമ്മുടെ വ്യാവസായിക വളർച്ച, ഊർജ്ജ മേഖല, ആരോഗ്യ സംരക്ഷണ മേഖല എന്നിവയ്ക്ക് ഗണ്യമായ നേട്ടമുണ്ടായെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ സിവിൽ ന്യൂക്ലിയർ പദ്ധതി കൃഷി മുതൽ ആധുനിക നവീനർ വരെയുള്ള എല്ലാവരെയും വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 2027 സെൻസസിൽ സജീവമായി പങ്കെടുക്കുവാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യമാണെന്നും പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ദേശീയ സെൻസസ് വെറുമൊരു സർക്കാർ കടമയല്ല അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും പ്രധാനമന്ത്രി ഓമിപ്പിച്ചു. ഇതുവഴി 2027ലെ സെൻസസ് വിജയകരമാക്കാം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.