Narendra Modi ‌-Giorgia Meloni: ‘നിങ്ങളാണ് ബെസ്റ്റ്, ഞാനും നിങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നു’; നരേന്ദ്ര മോദിയോട് മെലോണി

PM Narendra Modi Met Giorgia Meloni: മോദിയും മെലോണിയും കണ്ടുമുട്ടുകയും പരസ്പരം ക്ഷേമം അന്വേഷിക്കുകയും ചെയ്തതിന് ശേഷമാണ് രസകരമായ സൗഹൃദ സംഭാഷണത്തിലേക്ക് കടന്നത്. സൗഹൃദത്തിനിടയിൽ ഇരുവരും ആശംസകൾ കൈമാറാനും മറന്നില്ല. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.

Narendra Modi ‌-Giorgia Meloni: നിങ്ങളാണ് ബെസ്റ്റ്, ഞാനും നിങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയോട് മെലോണി

Narendra Modi Giorgia Meloni

Published: 

18 Jun 2025 | 08:20 PM

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന 51ാമത് ജി7 ഉച്ചകോടിക്കിടെ സൗഹൃദ സംഭാഷണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മെലോണി മോദിയെ അഭിനന്ദിക്കുന്നതും അനുകരിക്കാൻ ശ്രമിക്കുന്നെന്ന് പറയുന്നതുമായ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം വളരുന്നതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു.

മോദിയും മെലോണിയും കണ്ടുമുട്ടുകയും പരസ്പരം ക്ഷേമം അന്വേഷിക്കുകയും ചെയ്തതിന് ശേഷമാണ് രസകരമായ സൗഹൃദ സംഭാഷണത്തിലേക്ക് കടന്നത്. സൗഹൃദത്തിനിടയിൽ ഇരുവരും ആശംസകൾ കൈമാറാനും മറന്നില്ല. ‘നിങ്ങളാണ് ഏറ്റവും മികച്ചത്, ഞാൻ നിങ്ങളെപ്പോലെ ആകാൻ ശ്രമിക്കുന്നു’ എന്നും മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുന്ന വീഡിയോ ആണ് ഏറെ വൈറൽ.

മറുപടിയായി പ്രധാനമന്ത്രി മോദി പുഞ്ചിരിച്ചുകൊണ്ട് തംസ് അപ്പ്‌ ആക്ഷൻ നൽകുന്നതും വീഡിയോയിൽ കാണാം. കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രധാനമന്ത്രി പിന്നീട് എക്‌സിൽ കുറിക്കുകയും ചെയ്തു. ‘മെലോണി, താങ്കളോട് പൂർണമായും ഞാൻ യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും’- മോദി പറഞ്ഞു.

2023-ൽ ദുബായിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) മെലോണി മോദിയ്ക്കൊപ്പമെടുത്ത സെൽഫിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ (EU) എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ കൂടിക്കാഴ്ച്ചയാണ് G7 ഉച്ചകോടി. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ