PM Narendra Modi in Bengaluru: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ, വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

PM Narendra Modi to Visit Bengaluru on Today: ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ ആണ് മോദി നാടിന് സമർപ്പിക്കുക.

PM Narendra Modi in Bengaluru: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ, വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

Narendra Modi

Updated On: 

10 Aug 2025 06:26 AM

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെം​ഗളൂരുവിൽ. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈൻ ഉൾപ്പെടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ ആണ് മോദി നാടിന് സമർപ്പിക്കുക. ഇതോടെ തെക്ക ബെം​ഗളൂരുവിന്റെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാകും. എന്നും വലിയ ​ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈൻ കടന്ന് പോകുന്നത്.

ഈ ലൈനിലൂടെ മൂന്ന് മെട്രോ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 25 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുന്നത്. ഇവയെല്ലാം ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ട്രെയിനുകളാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 7160 കോടി രൂപയാണ് ഇതിന് ചെലവ് വന്നിരിക്കുന്നത്. ഇത് നാടിന് സമർപ്പിക്കുന്നതോടെ ബെംഗളുരുവിന്‍റെ 96 കി മീ ദൂരം മെട്രോ ലൈൻ കണക്റ്റിവിറ്റിയുള്ളതാകും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും മോദി നിർവഹിക്കും.  15610 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Also Read:തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ലോക്സഭാംഗത്വം രാജിവെയ്ക്കൂ; രാഹുൽ ഗാന്ധിയോട് ബിജെപി

രാവിലെ 11 മണിയോടെ എത്തുന്ന പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു – ബെലഗാവി, അമൃത്സർ – വൈഷ്ണോ ദേവി കത്ര, നാഗ്പൂർ – പുനെ വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നത്. ഇതിനു ശേൽം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരുവിലെ വിവിധ നഗരവികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം ഇവിടെ നടക്കുന്ന ഒരു പൊതുപരിപാടിയിൽ മോദി സംസാരിക്കും. അതേസമയം ഈ വേളയിൽ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിയുടെ വോട്ടര്‍ പട്ടിക ആരോപണത്തിൽ മോദി മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്.

 

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശന വേളയോട് അനുബന്ധിച്ച് ന​ഗരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ നിരവധി പ്രധാന റോഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും