PM Modi Visit Russia: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇറാൻ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച്ച നടത്തിയേക്കും

PM Modi Visit Russia For 16th BRICS summit: പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

PM Modi Visit Russia: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇറാൻ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച്ച നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി

Published: 

22 Oct 2024 00:09 AM

ന്യൂഡൽഹി: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ (BRICS summit) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് (PM Modi Visit Russia). മോദിയും ഇറാനിയൻ പ്രധാനമന്ത്രി മസൂദ് പെസഷ്കിയനുമായി റഷ്യയിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരു‌ന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്. കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്കെത്തുന്നത്. സന്ദർശനത്തിന്റെ ഭാ​ഗമായി പുടിനുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

അതിനിടെ ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിർത്തിയിൽ പട്രോളിങ് നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിയിരുന്നു. ഇത് രണ്ടാം തവണയാണ് ഈ വർഷം മോദി റഷ്യ സന്ദർശിക്കുന്നത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ അവിടെവച്ച് അദരിക്കുകയും ചെയ്തിരുന്നു.

ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ പുരോ​ഗതികൾ നേതാക്കൾ വിലയിരുത്തും. കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള വിവിധ വശങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ