AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pregnant Woman Murder: ‘ഞാനെന്റെ ഭാര്യയെ കൊന്നു, മൃതദേഹം വീട്ടിലുണ്ട്’; ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Husband Kills Wife: രവിശങ്കറുമായി ദാമ്പത്യപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സപ്‌ന അംഹേരയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ശനിയാഴ്ച രാവിലെ രവിശങ്കര്‍ സപ്നയെ കാണണമെന്ന് ആവശ്യപ്പെട്ട് അവിടെയുമെത്തി.

Pregnant Woman Murder: ‘ഞാനെന്റെ ഭാര്യയെ കൊന്നു, മൃതദേഹം വീട്ടിലുണ്ട്’; ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
shiji-mk
Shiji M K | Published: 03 Aug 2025 06:06 AM

മീററ്റ്: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ സപ്‌ന (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രവിശങ്കര്‍ ജാദവിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. എന്നാല്‍ അതിന് പിന്നാലെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

രവിശങ്കറുമായി ദാമ്പത്യപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സപ്‌ന അംഹേരയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ശനിയാഴ്ച രാവിലെ രവിശങ്കര്‍ സപ്നയെ കാണണമെന്ന് ആവശ്യപ്പെട്ട് അവിടെയുമെത്തി. സപ്‌നയോട് സംസാരിക്കണമെന്ന് സഹോദരി പിങ്കിയോട് പറഞ്ഞ് മുറിയില്‍ കയറി രവിശങ്കര്‍ വാതിലടച്ചു.

എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മുറിയില്‍ നിന്നും സപ്‌നയുടെ നിലവിളി കേള്‍ക്കാന്‍ തുടങ്ങി. വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആദ്യം സപ്‌നയുടെ കഴുത്തറുത്ത രവിശങ്കര്‍ നിരവധി തവണ കുത്തി അവളുടെ മരണം ഉറപ്പിക്കുകയായിരുന്നു.

സപ്നയെ കൊലപ്പെടുത്തിയതിന് ശേഷം രവിശങ്കര്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്. ഞാനെന്റെ ഭാര്യയെ കൊന്നു, അവളുടെ മൃതദേഹം സഹോദരിയുടെ വീട്ടിലുണ്ട്, വന്നെടുക്കൂ, എന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Also Read: Prajwal Revanna Case: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം: 47കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി

സംഭവ സ്ഥലത്തെത്തിയ പോലീസ് വാതില്‍ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്. മുറിക്കുള്ളില്‍ രക്തം പുരണ്ട കത്തിയുമായി സപ്‌നയുടെ മൃതദേഹത്തിന് അരികിലായിരിക്കുകയായിരുന്നു രവിശങ്കര്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.