President Droupadi Murmu: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്
Draupadi Murmu's Kerala visit:ഈ ആഴ്ച കേരളത്തിലെത്തുമെന്ന് ആദ്യഘട്ടത്തില്‍ അറിയിപ്പു ലഭിച്ചത്.ഇതിനു മുന്നോടിയായി ശബരിമലയില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പുരോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദ് ചെയ്തിരുന്നു.

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്. ഈ ആഴ്ച ശബരിമല ദർശനം നടത്താനായി കേരളത്തിലെത്തുമെന്നാണ് ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ശബരിമലയില്‍ ഉള്‍പ്പെടെ എല്ലാവിധ ഒരുക്കങ്ങളും പുരോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന്, വെടിനിൽത്തൽ ധാരണ വന്നതോടെ വീണ്ടും കേരളത്തിലേക്ക് എത്തുന്നുവെന്ന് അറിയിപ്പു ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉണ്ടാകില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഈ മാസം 18ന് കോട്ടയത്ത് എത്തി പാലായിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം
19ന് ശബരിമല ദര്‍ശനം നടത്തുമെന്നാണ് ആദ്യം അറിയിച്ചത്.
ALSO READ: പാക് അധീനകശ്മീർ തിരികെവേണം; വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ
ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച ഔദ്യോഗിക അറിയിപ്പ്. ഇതോടെ അന്നത്തെ ദിവസം വെര്‍ച്വല്‍ ക്യു ബുക്കിങ് ഒഴുവാക്കിയിരുന്നു. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ തയാറെടുപ്പുകളാണ് സംസ്ഥാന സർക്കാർ ഒരുക്കാൻ തീരുമാനിച്ചത്.