AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi-Rahul Gandhi: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച; വിഷയം വിവരാവകാശ കമ്മീഷണര്‍ നിയമനം

Chief Information Commissioner Appointment: വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 12 (3) അനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന പാനലിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയുമായിരിക്കും പാനലിലെ മറ്റ് അംഗങ്ങള്‍.

PM Modi-Rahul Gandhi: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച; വിഷയം വിവരാവകാശ കമ്മീഷണര്‍ നിയമനം
നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി Image Credit source: PTI
shiji-mk
Shiji M K | Published: 10 Dec 2025 13:52 PM

ന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഒഴിവുള്ള എട്ട് തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച് മൂവരും തീരുമാനമെടുക്കും.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 12 (3) അനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന പാനലിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയുമായിരിക്കും പാനലിലെ മറ്റ് അംഗങ്ങള്‍.

നിലവില്‍ ആനന്ദി രാമലിംഗം, വിനോദ് കുമാര്‍ തിവാരി എന്നീ രണ്ട് വിവരാവകാശ കമ്മീഷണര്‍ മാത്രമാണുള്ളത്. എട്ട് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും തീര്‍പ്പാക്കുകയാണ് സിഐസിയുടെ ഉത്തരവാദിത്തം. 30,838 കേസുകളാണ് ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കാതെയുള്ളത്.

Also Read: Microsoft Investment India: ഇന്ത്യയിൽ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്, ലക്ഷ്യമിത്

മുഖ്യ വിവരാവകാശ കമ്മീഷണറും അതിന് താഴെ ഒന്‍പത് വിവരാവകാശ കമ്മീഷണര്‍മാരുമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ 13ന് വിരമിച്ച ഹീരാലാല്‍ സമരിയ ആയിരുന്നു അവസാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍.