Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി

Narendra Modi and Nikhil Kamath Podcast: ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് താന്‍. അതിനാല്‍ തന്നെ രാഷ്ട്രീയം ഒരു വൃത്തിക്കെട്ട കളിയാണെന്ന് കേള്‍ക്കാനാണ് സാധിച്ചത്. ഇങ്ങനെയൊരു ചിന്ത എല്ലാവരിലും വളരെ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് എന്ത് ഉദേശമാണ് നല്‍കാനുള്ളതെന്നായിരുന്നു നിഖിലിന്റെ ചോദ്യം.

Narendra Modi: ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം: പോഡ്കാസ്റ്റില്‍ മോദി

നരേന്ദ്ര മോദി

Edited By: 

Jenish Thomas | Updated On: 10 Jan 2025 | 10:40 PM

ന്യൂഡല്‍ഹി: താന്‍ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ ആദ്യ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് ട്രെയിലര്‍ പുറത്തിറക്കി. പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

നിഖില്‍ കാമത്ത് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ഉത്തരം നല്‍കുന്നുണ്ട്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടത്.

‘ഇവിടെ താങ്കളുടെ മുന്നില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍, എനിക്ക് പരിഭ്രാന്തി തോന്നുന്നു. ഇത് വളരെ കഠിനമായൊരു സംവാദമായിരിക്കും എനിക്ക്,’ തന്റെ പരിഭ്രാന്തി വ്യക്തമാക്കികൊണ്ട് നിഖില്‍ കാമത്ത് പറഞ്ഞു. തന്റെ ആദ്യ പോഡ്കാസ്റ്റ് ആണിതെന്ന് പറഞ്ഞ മോദി താങ്കളുടെ പ്രേക്ഷകര്‍ ഇത് എങ്ങനെ എടുക്കുമെന്ന് അറിയില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം പോഡ്കാസ്റ്റിനിടെ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം, ഞാന്‍ മനുഷ്യനാണ്, ദൈവമല്ല,’ അദ്ദേഹം പറഞ്ഞു.

Also Read: JEE Student Suicide: വീണ്ടും ജെഇഇ വിദ്യാർത്ഥി ജീവനൊടുക്കി; 24 മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ

ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് താന്‍. അതിനാല്‍ തന്നെ രാഷ്ട്രീയം ഒരു വൃത്തിക്കെട്ട കളിയാണെന്ന് കേള്‍ക്കാനാണ് സാധിച്ചത്. ഇങ്ങനെയൊരു ചിന്ത എല്ലാവരിലും വളരെ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് എന്ത് ഉദേശമാണ് നല്‍കാനുള്ളതെന്നായിരുന്നു നിഖിലിന്റെ ചോദ്യം. നിങ്ങള്‍ പറഞ്ഞത് ഞാന്‍ വിശ്വസിക്കൂന്നുവെങ്കില്‍ നമ്മള്‍ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ എന്നാണ് അതിന് പ്രധാനമന്ത്രി മറുപടി നല്‍കിയത്.

പോഡ്കാസ്റ്റിന്റെ വീഡിയോ

അതേസമയം, ഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ഭാഷകളിലായി ജയചന്ദ്രന്‍ പാടിയ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നും ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍ എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ