76-ാം വയസിലും യുവാക്കളെക്കാൾ ചുറുചുറുക്ക്! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന് പിന്നിലെ 5 രഹസ്യങ്ങൾ

Prime Minister Narendra Modi's Health Secret: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തിരക്കേറിയ ജീവിതശൈലിക്കിടയിലും മികച്ച ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട 5 ലളിതമായ ശീലങ്ങൾ ആണ് ഉള്ളത്.

76-ാം വയസിലും യുവാക്കളെക്കാൾ ചുറുചുറുക്ക്! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന് പിന്നിലെ 5 രഹസ്യങ്ങൾ

Prime Minister Narendra Modi's Health Secret

Updated On: 

17 Sep 2026 | 09:04 AM

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം ജന്മദിനമാണ്. വയസ്സ് 76 ആയെങ്കിലും, യുവാക്കളെക്കാൾ ചുറുചുറുക്കോടെയും പ്രസരിപ്പോടെയുമാണ് മോദി എപ്പോഴും കാണപ്പെടുക. നിരന്തരമായ യാത്രകളും ദീർഘനേരത്തെ പ്രവർത്തനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുറുചുറുക്കിന്റെയും ഊർജ്ജസ്വലതയുടെയും പ്രധാന കാരണം അദ്ദേഹത്തിന്റെ കർശനമായ ജീവിതശൈലിയാണ്. അത്യധികം അച്ചടക്കവും കൃത്യനിഷ്ഠയും അദ്ദേഹം ദീർഘനാളായി ജീവിതത്തിൽ പുലർത്തിവരുന്നു. അ‌ത് ഈ 76-ാം വയസിലും അ‌ദ്ദേഹം മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. അ‌തിനാൽത്തന്നെയാണ് ഓജസും തേജസുമായി ഇന്ത്യയെമ്പാടും അ‌ദ്ദേഹം തിളങ്ങി നിൽക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ആരോഗ്യം മികച്ച രീതിൽ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അ‌ദ്ദേഹം പുലർത്തുന്ന അ‌ഞ്ച് ശീലങ്ങൾ ആണ്. അ‌വ പരിചയപ്പെടാം.

രാവിലത്തെ യോഗയും പ്രാണായാമവും

എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ഉണരുന്ന ശീലമാണ് നരേന്ദ്ര മോദിയുടേത്. മോദിയുടെ യോഗ ശീലം പ്രശസ്തമാണ്. അ‌ദ്ദേഹം ദിവസം ആരംഭിക്കുന്നത് 40- 45 മിനിറ്റോളം നീളുന്ന യോഗ, സൂര്യനമസ്കാരം, പ്രാണായാമം, ധ്യാനം എന്നിവയോടെയാണ്. മാനസിക ഏകാഗ്രതയ്ക്കും ശാരീരിക ക്ഷമതയ്ക്കും ഇത് ഏറെ സഹായിക്കുന്നു.

Also Raed: പിറന്നാൾ ദിനത്തിൽ രാജ്യത്തിന് വൻ സമ്മാനം: സെമികോൺ ഇന്ത്യയുമായി പ്രധാനമന്ത്രി മോദി

ലളിതമായ സാത്വിക ഭക്ഷണം

മോദി പൂർണ്ണമായും സസ്യാഹാരമാണ് കഴിക്കുന്നത്. പോഹ, ഖിച്ച്ഡി, ഇഡ്ഡലി, ഫ്രഷ് പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ. അമിതമായി എണ്ണമയമുള്ള ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ പരമാവധി ഒഴിവാക്കുന്നു. കൂടാതെ നവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിൽ കർശനമായ ഉപവാസങ്ങൾ അനുഷ്ഠിക്കാറുണ്ട്.

കൃത്യനിഷ്ഠയുള്ള സമയക്രമം

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ല. സൂര്യാസ്തമയത്തിന് ശേഷം അല്ലെങ്കിൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും, സന്ധ്യയോടെ അത്താഴം പൂർത്തിയാക്കുകയും ചെയ്യുന്ന ദിന ചര്യയാണ് അ‌ദ്ദേഹം പിന്തുടരുന്നത്.

ആയുർവേദവും സ്വാഭാവിക ചികിത്സയും

ചെറിയ രോഗലക്ഷണങ്ങൾക്കോ തണുപ്പുകാലത്തെ അസ്വസ്ഥതകൾക്കോ ജലദോഷമോ ക്ഷീണമോ അനുഭവപ്പെട്ടാലോ അനാവശ്യ മരുന്നുകൾക്ക് പകരം ഇളംചൂടുവെള്ളം കുടിക്കൽ, ആവി പിടിക്കൽ, ഇഞ്ചി-തുളസി ചായ തുടങ്ങിയ ആയുർവേദ/ നാടൻ രീതികൾ നരേന്ദ്ര മോദി പിന്തുടരുന്നു.

മാനസിക ഏകാഗ്രതയും ധ്യാനവും

ഒരു പ്രധാനമന്ത്രിയുടെ ജീവിതം ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതിനാൽ ഏറെ മാനസിക സംഘർഷങ്ങൾ നേരിടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുക. എന്നാൽ അമിതമായ ജോലിഭാരത്തിലും മനസ്സിനെ സമ്മർദ്ദമില്ലാതെ സൂക്ഷിക്കാൻ മോദി ധ്യാനവും ശ്വസന വ്യായാമങ്ങളും ഉപയോഗപ്പെടുത്തിവരുന്നു. ദിവസവും 16 മുതൽ 18 മണിക്കൂർ വരെ അദ്ദേഹം ഔദ്യോഗിക കാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ധ്യാനവും ​യോഗയും മുടക്കാറില്ല.

English Summary

Today marks the 76th birthday of Indian Prime Minister Narendra Modi. Despite his hectic lifestyle, he consistently prioritizes maintaining excellent physical and mental health. Five simple habits underpin his remarkable vitality that defies his age: the practice of yoga and pranayama, a simple Sattvic diet, timely eating and fasting, the use of traditional remedies and Ayurveda, and a disciplined daily routine with a strict schedule.

Loading...
Unable to load recommendations.
Follow Us
Related Stories
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും