NK Premachandran: കങ്കണയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശിച്ച് പ്രിയങ്ക ചതുര്‍വേദി

Priyanka Chaturvedi slams Kangana Ranaut's security guard: പ്രേമചന്ദ്രനെ തള്ളിമാറ്റിയത് തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് സിഐഎസ്എഫ് വ്യക്തമാക്കിയതായി പ്രിയങ്ക പിന്നീട് ട്വീറ്റ് ചെയ്തു. ഡല്‍ഹി പൊലീസിലെ പിഎസ്ഒമാരാണ് അതെന്നും പ്രിയങ്ക ചതുര്‍വേദി

NK Premachandran: കങ്കണയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശിച്ച് പ്രിയങ്ക ചതുര്‍വേദി

സംഭവത്തിന്റെ ദൃശ്യങ്ങള്‍

Published: 

13 Aug 2025 14:43 PM

ന്യൂഡല്‍ഹി: നടിയും എംപിയുമായ കങ്കണ റണാവത്തിനോട് സംസാരിക്കാന്‍ ശ്രമിച്ച എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിമാറ്റിയെന്ന് വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യം പ്രചരിക്കുന്നുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് കങ്കണയോട് സംസാരിക്കാന്‍ പ്രേമചന്ദ്രന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിന് സമ്മതിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ വിമര്‍ശനവുമായി എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി.

ഒരു എംപിയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍, മറ്റൊരു മുതിർന്ന എംപിയായ എംകെ പ്രേമചന്ദ്രനെ തള്ളിമാറ്റിയത് ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് പ്രിയങ്ക കുറിച്ചു. എന്നാല്‍ കങ്കണയുടെ ഒപ്പമുള്ളത് സിഐഎസ്എഫ് ഉദ്യോഗസ്ഥനാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കങ്കണയുടെ കൂടെയുണ്ടായിരുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Thrissur Fake Vote Controversy: സുരേഷ് ഗോപിയുടെ സഹോദരന്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍? വീണ്ടും ആരോപണം; ചൂടുപിടിച്ച് കള്ളവോട്ട് വിവാദം

പ്രേമചന്ദ്രനെ തള്ളിമാറ്റിയത് തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് സിഐഎസ്എഫ് വ്യക്തമാക്കിയതായി പ്രിയങ്ക പിന്നീട് ട്വീറ്റ് ചെയ്തു. ഡല്‍ഹി പൊലീസിലെ പിഎസ്ഒമാരാണ് അതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ എന്‍കെ പ്രേമചന്ദ്രനോ, കങ്കണ റണാവത്തോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും