Cheetah Birth In Kuno: ഗാമിനി ചീറ്റ അമ്മയായി; കുനോയിൽ നാല് കുരുന്നു ജീവനുകൾ കൂടി
Gamini Cheetah Gives Birth To 4 Cubs: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതൊരു 'ചരിത്ര നിമിഷം' ആണെന്നാണ് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചത്. 25 മാസം പ്രായമുള്ള ഗാമിനി എന്ന പെൺ ചീറ്റ ഒരു വർഷത്തിലേറെയായി കാട്ടിലാണ് ജീവിക്കുന്നത്. ജന്മം നൽകിയ ഗാമിനിയും അവയുടെ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്ക് ഊർജ്ജം പകർന്ന് കുനോയിൽ നിന്ന് വീണ്ടുമൊരു സന്തോഷവാർത്തകൂടി. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലുള്ള കുനോ നാഷണൽ പാർക്കിൽ, ഇന്ത്യയിൽ ജനിച്ച ഒരു പെൺചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ചീറ്റകളെ ഇന്ത്യയിൽ എത്തിച്ച പ്രോജക്ട് ചീറ്റയുടെ വിജയത്തിൻ്റെ ഭാഗമാണിത്.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതൊരു ‘ചരിത്ര നിമിഷം’ ആണെന്നാണ് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചത്. 25 മാസം പ്രായമുള്ള ഗാമിനി എന്ന പെൺ ചീറ്റ ഒരു വർഷത്തിലേറെയായി കാട്ടിലാണ് ജീവിക്കുന്നത്. 2022-ൽ പദ്ധതി തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യയിൽ ജനിച്ച ഒരു പെൺചീറ്റ കാട്ടിൽ പ്രസവിക്കുന്നത് എന്ന പ്രത്യേകതയും ഇതിന് പിന്നലുണ്ട്.
ALSO READ: പാര്‍ലമെന്റ് വളപ്പില്‍ രാഹുലിനോട് കുശലം പറഞ്ഞ് മോദി; വീഡിയോ വൈറല്‍
കുനോയിലെ വനപാലകർ, വെറ്ററിനറി ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു. ഗാമിനിയുടെ നാല് കുഞ്ഞുങ്ങൾ കൂടി വന്നതോടെ കുനോയിലെ ആകെ ചീറ്റകളുടെയും കുഞ്ഞുങ്ങളുടെയും എണ്ണം വർദ്ധിച്ചിരിക്കുകയാണ്. രാജ്യത്തിന് ഇതൊരു അഭിമാന നിമിഷമാണെന്നും ഈ സംരക്ഷണ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” മന്ത്രി കൂട്ടിച്ചേർത്തു.
ജന്മം നൽകിയ ഗാമിനിയും അവയുടെ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ, കുനോ ദേശീയോദ്യാനത്തിൽ മുതിർന്നതും കുഞ്ഞുങ്ങളും ഉൾപ്പെടെ 54 ചീറ്റകളാണുള്ളത്. അതേസമയം മന്ദ്‌സൗറിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്ന് ചീറ്റകളുണ്ട്. ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയിലെ ഒരു വലിയ നാഴികക്കല്ലാണ് പ്രോജക്ട് ചീറ്റ പദ്ധതി.
ഗാമിനിയുടെ പഴയ വീഡിയോ
WATCH | South African cheetah Gamini gives birth to 3 cubs in Madhya Pradesh’s Kuno National Park, taking India’s total cheetah count to 38. pic.twitter.com/Hd0Uuhm9uC
— The Tatva (@thetatvaindia) February 18, 2026