AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pune Murder: വിവാഹനിശ്ചയത്തിന് മുമ്പ് സിയ കാമുകനൊപ്പം ഉദയ്പൂരിലെത്തി; ഷോപ്പിങിന് 1 കോടി കൊടുത്തത് കേതന്‍

Pune Fort Ketan Agarwal Murder Case Update: ഫെബ്രുവരിയില്‍ കേതന്‍ അഗര്‍വാളുമായി വിവാഹ നിശ്ചയം നടക്കുന്നതിന് മുമ്പാണ് സിയ ചേതനുമൊത്ത് ഉദയ്പൂരിലെത്തിയത്. ഇവരോടൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നതിന് ആയിരിക്കാം ഈ യാത്ര എന്നും പോലീസ് പറയുന്നു.

Pune Murder: വിവാഹനിശ്ചയത്തിന് മുമ്പ് സിയ കാമുകനൊപ്പം ഉദയ്പൂരിലെത്തി; ഷോപ്പിങിന് 1 കോടി കൊടുത്തത് കേതന്‍
സിയ ഗോയല്‍, ചേതന്‍ അഗര്‍വാള്‍ Image Credit source: Social Media
Shiji M K
Shiji M K | Updated On: 29 Jun 2026 | 12:37 PM

പൂനെ: പ്രതിശ്രുത വരനെ വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികളായ സിയ ഗോയലും ചേതന്‍ ചൗധരിയും നടത്തിയ യാത്രകളുടെ വിശാംദശങ്ങള്‍ പോലീസ് ശേഖരിച്ചിരിക്കുകയാണ്. കേതനുമായുള്ള വിവാഹ നിശ്ചയത്തിന് മുമ്പ് സിയ ചേതനുമൊത്ത്‌ ഉദയ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.

ഫെബ്രുവരിയില്‍ കേതന്‍ അഗര്‍വാളുമായി വിവാഹ നിശ്ചയം നടക്കുന്നതിന് മുമ്പാണ് സിയ ചേതനുമൊത്ത് ഉദയ്പൂരിലെത്തിയത്. ഇവരോടൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നതിന് ആയിരിക്കാം ഈ യാത്ര എന്നും പോലീസ് പറയുന്നു.

ഉദയ്പൂരിലേക്ക് സിയയും കാമുകനും നടത്തിയ യാത്രയുടെ സമയം, യാത്രാ രേഖകള്‍, മറ്റ് ശാസ്ത്രീയ തെളിവുകള്‍ എന്നിവയെല്ലാം പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണ്. കേതനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് സിയ പറഞ്ഞതായും പോലീസ് അറിയിച്ചു.

ഷോപ്പിങ്ങിനായി 1 കോടി രൂപ വാങ്ങി

കേതനെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് സിയ നേരത്തെ പറഞ്ഞിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. വിവാഹനിശ്ചയം റദ്ദാക്കിയാല്‍ തങ്ങള്‍ സമൂഹത്തില്‍ നിന്നും അപമാനം നേരിടേണ്ടി വരുമെന്ന് സിയ ഭയപ്പെട്ടിരുന്നു. സിയയും കാമുകനും ഏകദേശം മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ് വിവാഹിതരാകാന്‍ വേണ്ടിയാണ് കാത്തിരുന്നത്.

വിവാഹം ഉറപ്പിച്ചതിന് ശേഷം കേതനില്‍ നിന്ന് സിയ 1 കോടി രൂപയോളം വാങ്ങിയെന്നും അത് ചേതന് നല്‍കിയെന്നും പോലീസ് പറയുന്നു. ഈ പണം ഉപയോഗിച്ച് ബിസിനസ് ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചേതന്‍. കേതന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സിയയുടെ കുടുംബത്തെ വിവാഹാലോചനയുമായി സമീപിക്കാനും പദ്ധതിയിട്ടിരുന്നു.

Also Read: Pune Murder: അവളെ തൂക്കിക്കൊന്നേക്കൂ…പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയയുടെ അമ്മ

അരുംകൊലയ്ക്കായി വന്‍ പദ്ധതികള്‍

ജൂണ്‍ 18നാണ് പൂനെയിലെ ലോഹര്‍ഗഡ് കോട്ട സന്ദര്‍ശിക്കാനെന്ന വ്യാജേന കേതനെ നിര്‍ബന്ധിച്ച് സിയ കൊണ്ടുവന്നത്. ചേതന്‍ ഇവരെ പിന്തുടര്‍ന്ന് ഇവിടെ എത്തിയിരുന്നു. വിജനമായ സ്ഥലത്ത് എത്തിയതോടെ കേതനെ കോട്ടയില്‍ നിന്നും താഴേക്ക് തള്ളിയിട്ടു. അബദ്ധത്തില്‍ താഴേക്ക് വീണാണ് കേതന് മരണം സംഭവിച്ചതെന്നായിരുന്നു സിയ പറഞ്ഞിരുന്നത്. എന്നാല്‍ കേതന്റെ സഹോദരി ഉന്നയിച്ച സംശയമാണ് കൊലപാതകമാണെന്ന് കണ്ടെത്തുന്നതിന് വഴിയൊരുക്കിയത്.

ചാറ്റുകളും രഹസ്യ കോളുകളും മായ്ച്ചു

കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ഗോയല്‍ കാമുകനെ വിളിച്ചിരുന്നു. കേതനെ കൊലപ്പെടുത്തുന്നതിനായി നടത്തിയ അവസാന ആശയവിനിമയമായിരുന്നു ഇത്. കൊലപാതകമാണെന്ന് പോലീസ് ഒരിക്കലും കണ്ടെത്താതിരിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇരുവരും ചാറ്റുകളും വോയ്‌സ് നോട്ടുകളും ഇല്ലാതാക്കിയിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് ഇവ കണ്ടെടുത്തത്. കേതന്റെയും സിയയുടെ വിവാഹം വരുന്ന നവംബറില്‍ നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകം.

English Summary

The investigation into the Pune Fort murder case has revealed that Sia reportedly traveled to Udaipur with Chetan before her engagement and received Rs 1 crore from Ketan. Police are examining these developments as part of the ongoing probe into the high-profile murder case.

Follow Us