Rahul’s Voter Adhikar Yatra: 1300 കിലോമീറ്റർ, 16 ദിവസം, രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ നാളെ ആരംഭിക്കുന്നു…
Rahul Gandhi's 'Voter Adhikar Yatra: രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര നാളെ ആരംഭിക്കാനിരിക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഉച്ചയ്ക്ക് ഒരു വാർത്താസമ്മേളനം വിളിച്ചു ചേർക്കുന്നു.

Rahul Gandhi (2)
പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാരി യാത്ര നാളെ ബിഹാറിൽ ആരംഭിക്കുന്നു. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 13000 കിലോമീറ്ററിൽ അധികം ദൂരമാണ് സഞ്ചരിക്കുന്നത്. അടുത്തിടെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച എസ് ഐ ആർ ആരോപണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.
ആർ ജെ ഡി, സിപിഐ എം എൽ, സിപിഎം, സിപിഐ, വിഐപി, എന്നിവ ഉൾപ്പെടെയുള്ള ബിഹാറിലെ ഇന്ത്യ മുന്നണിയിലുള്ള എല്ലാ സഖ്യകക്ഷികളുടെയും നേതാക്കൾ ഇതിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ആണ് വിവരം. ബിഹാറിലെ പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് ഒപ്പം രാഹുൽ ഗാന്ധി 38 ജില്ലകളിലെ 22 എണ്ണത്തിലൂടെയും മാർച്ച് ചെയ്യും എന്നാണ് വിവരം. സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയോടെയാണ് ഈ യാത്ര അവസാനിക്കുക.
ALSO READ: ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഈ സാധനങ്ങളുടെ വില കുറയും…
വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര നാളെ ആരംഭിക്കാനിരിക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഉച്ചയ്ക്ക് ഒരു വാർത്താസമ്മേളനം വിളിച്ചു ചേർക്കുന്നു. രാഹുൽ ഉന്നയിച്ച് ആരോപണങ്ങൾക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഹുലിന്റെ യാത്രയും അതിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ പ്രതികരിക്കുന്നു എന്നതും അടുത്ത ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയാകും എന്നാണ് വിലയിരുത്തൽ.