Honeymoon Couple Missing: ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയെ കാണാനില്ല
Missing Indoor Man's Body Found: രാജാ രഘുവംശി, ഭാര്യ സോന എന്നിവരെയാണ് കാണാതായത്. സോനയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. രഘുവംശിയുടെ മൃതദേഹം അദ്ദേഹത്തിന്റെ സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ കാരണവും മറ്റ് വിശദാംശങ്ങളും കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഭോപാല്‍: ഹണിമൂണിനിടെ മേഘാലയയില്‍ വെച്ച് കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെയാണ് മേഘാലയയിലെ ചിറാപുഞ്ചിയില്‍ വെച്ച് മെയ് 24ന് കാണാതായത്.
രാജാ രഘുവംശി, ഭാര്യ സോന എന്നിവരെയാണ് കാണാതായത്. സോനയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. രഘുവംശിയുടെ മൃതദേഹം അദ്ദേഹത്തിന്റെ സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ കാരണവും മറ്റ് വിശദാംശങ്ങളും കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാജ എന്ന് കൈത്തണ്ടയില്‍ പച്ചകുത്തിയത് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
റിയാത് അര്‍ലിയാങ്ങിലെ വീസാവോങ് പാര്‍ക്കിങിന് താഴെയുള്ള ആഴത്തിലുള്ള മലയിടുക്കില്‍ നിന്നാണ് രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ സോന എവിടെയാണെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.




ദമ്പതികളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടാകാമെന്നാണ് രഘുവംശിയുടെ കുടുംബം ആരോപിക്കുന്നത്. ഇരുവരെയും കണ്ടെത്തുന്നതിന് സൈന്യത്തെ വിന്യസിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവരെയും ഹോട്ടല്‍ ജീവനക്കാര്‍, ഗൈഡുമാര്‍ തുടങ്ങിയവരെയും സംശയമുണ്ടെന്ന് രഘുവംശിയുടെ സഹോദരന്‍ പറഞ്ഞു.
അതേസമയം, രഘുവംശിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ ഷര്‍ട്ട്, മൊബൈല്‍ ഫോണിന്റെ എല്‍സിഡി സ്‌ക്രീനിന്റെ ഒരു ഭാഗം, സ്മാര്‍ട്ട് വാച്ച് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ദമ്പതികള്‍ വാടകയ്‌ക്കെടുത്ത ബൈക്ക് ചിറാപുഞ്ചിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.