Indian Railway: സ്വര്‍ണം പൂശിയില്ല, റെയില്‍വേ ജീവനക്കാര്‍ക്ക് ചെമ്പ് മെഡല്‍ നല്‍കി തട്ടിപ്പ്

Indian Railway Retiring Employees Medal Fraud: റെയില്‍വേയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കുന്ന സ്വര്‍ണം പൂശിയ വെള്ളി മെഡലുകള്‍ നിര്‍മിക്കാന്‍ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 0.23 ശതമാനം വെള്ളി മാത്രമേ അതില്‍ അടങ്ങിയിട്ടുള്ളൂവെന്ന് ലബോറട്ടറി പരിശോധനകളിലാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

Indian Railway: സ്വര്‍ണം പൂശിയില്ല, റെയില്‍വേ ജീവനക്കാര്‍ക്ക് ചെമ്പ് മെഡല്‍ നല്‍കി തട്ടിപ്പ്

ഇന്ത്യന്‍ റെയില്‍വേയുടെ മെഡല്‍

Published: 

16 Jan 2026 | 07:03 AM

ഭോപ്പാല്‍: ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്‍കിയ സ്വര്‍ണ മെഡലില്‍ തട്ടിപ്പ്. വെള്ളിയില്‍ സ്വര്‍ണം പൂശിയ മെഡലുകളാണ് സാധാരണയായി വിതരണം ചെയ്യാറുള്ളത്. എന്നാല്‍ സ്വര്‍ണം പൂശിയ വെള്ളി മെഡലുകള്‍ക്ക് പകരമായി ചെമ്പ് കൊണ്ട് നിര്‍മിച്ചവയാണ് വിരമിക്കുന്നവര്‍ക്ക് നല്‍കിയത്. മെഡലില്‍ ചെറിയ അളവില്‍ മാത്രമേ വെള്ളി ഉപയോഗിച്ചിരുന്നുള്ളൂവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഭോപ്പാല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുള്‍പ്പെടെ വിരമിച്ചവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 36 വര്‍ഷത്തെ സേവനത്തിന് തനിക്ക് പാരിതോഷികമായി ലഭിച്ച മെഡലില്‍ അതീവ സന്തോഷവാനായിരുന്നു ഹസ്രത്ത് ജവാന്‍. വളരെ ശ്രദ്ധയോടെയായിരുന്നു അദ്ദേഹം ആ മെഡല്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അത് വെള്ളിയില്‍ സ്വര്‍ണം പൂശിയത് അല്ലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കിയതായി അദ്ദേഹം പറയുന്നു.

99 ശതമാനം വെള്ളിയാണ് മെഡലില്‍ ഉള്ളതെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിത് ചെമ്പാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആസൂത്രിതമായ വഞ്ചന നടന്നതായാണ് തനിക്ക് ഇതില്‍ നിന്നും മനസിലാകുന്നത്. തങ്ങളുടെ സേവനത്തിനോടുള്ള ആദരവാണ് ഈ മെഡല്‍, എന്നാല്‍ അത് ചെമ്പാണെന്ന് ഇന്ത്യന്‍ റെയില്‍വേ തന്നെ പറയുന്നുവെന്ന് ജവാന്‍ കൂട്ടിച്ചേര്‍ത്തു.

റെയില്‍വേയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കുന്ന സ്വര്‍ണം പൂശിയ വെള്ളി മെഡലുകള്‍ നിര്‍മിക്കാന്‍ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 0.23 ശതമാനം വെള്ളി മാത്രമേ അതില്‍ അടങ്ങിയിട്ടുള്ളൂവെന്ന് ലബോറട്ടറി പരിശോധനകളിലാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

Also Read: Drone: കശ്മീരില്‍ വീണ്ടും ഡ്രോണ്‍, ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ

2023 ജനുവരി 23ന് ഇന്‍ഡോര്‍ ആസ്ഥാനമായുള്ള മെസ്സേഴ്‌സ് വയബിള്‍ ഡയമണ്ട്‌സിനാണ് 3,640 മെഡലുകള്‍ക്കായുള്ള ഓര്‍ഡര്‍ നല്‍കിയത്. ഭോപ്പാലിലെ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുള്ള ജനറല്‍ സ്റ്റോഴ്‌സ് ഡിപ്പോയാണ് ഇവ കൈപ്പറ്റിയത്. RITES ല്‍ നിന്നുള്ള പരിശോധനകള്‍ക്ക് ശേഷം ഇവ വിതരണം ചെയ്യുന്നതിനായി എത്തിച്ചു. 20 ഗ്രാം തൂക്കം വരുന്ന ഓരോ മെഡലും വെള്ളിയില്‍ നിര്‍മിച്ച സ്വര്‍ണം പൂശിയതിനാല്‍, 2,000 മുതല്‍ 2,200 രൂപ വരെ വില വരും.

എന്നാല്‍ പിന്നീട് ഇവയുടെ ഗുണനിലവാരത്തില്‍ സംശയം വന്നതോടെ റെയില്‍വേ വിജിലന്‍സ് വകുപ്പ് എന്‍എബിഎല്‍ ലാബിലും സര്‍ക്കാര്‍ ലബോറട്ടറിയിലും പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ശേഷിക്കുന്ന മെഡലുകള്‍ പിടിച്ചെടുക്കുന്നതായും വിതരണക്കാരെ കരിമ്പട്ടികയില്‍ പെടുത്തിയതായും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷിത് ശ്രീവാസ്തവ പറഞ്ഞു.

ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി
പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ മുറ്റത്ത് രാജവെമ്പാല, അവസാനം...
തമിഴനാട്ടിലെ ജല്ലിക്കെട്ട് കാഴ്ചകൾ