5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Right To Information: നിസാരമല്ല വിവരാവകാശ നിയമം; ദുരുപയോഗം ചെയ്യുന്നവരുടെ സ്ഥാനം കരിമ്പട്ടികയില്‍; ആര്‍ടിഐയെക്കുറിച്ചറിയാം

All you need to know about RTI : എന്താണ് വിവരാവകാശ നിയമമെന്നും, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം. ഭരണകാര്യങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് 2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമ(ആര്‍ടിഐ)ത്തിന്റെ ലക്ഷ്യങ്ങള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) എ അനുസരിച്ച് അറിയാനുള്ള പൗരന്റെ അവകാശം മൗലിക അവകാശമാണ്

Right To Information: നിസാരമല്ല വിവരാവകാശ നിയമം; ദുരുപയോഗം ചെയ്യുന്നവരുടെ സ്ഥാനം കരിമ്പട്ടികയില്‍; ആര്‍ടിഐയെക്കുറിച്ചറിയാം
വിവരാവകാശ നിയമം Image Credit source: സോഷ്യല്‍ മീഡിയം
jayadevan-am
Jayadevan AM | Published: 03 Feb 2025 11:10 AM

രാജ്യത്ത് പൗരനെ ഏറ്റവും കൂടുതല്‍ ശക്തമാക്കിയ നിയമം ഏതായിരിക്കും? അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും വിവരാവകാശ നിയമമെന്നാകും കൂടുതല്‍ പേരുടെയും മറുപടി. എന്താണ് ഈ നിയമമെന്നും, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം. ഭരണകാര്യങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് 2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമ(ആര്‍ടിഐ)ത്തിന്റെ ലക്ഷ്യങ്ങള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) എ അനുസരിച്ച് അറിയാനുള്ള പൗരന്റെ അവകാശം മൗലിക അവകാശമാണ്. ഇതുപ്രകാരം പൊതു അധികാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അത് ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നിയമമാണ് വിവരാവകാശ നിയമം. ആക്ടില്‍ പറയുന്ന പബ്ലിക് അതോറിറ്റികളെല്ലാം പൊതുജനത്തിന് വിവരം നല്‍കാന്‍ ബാധ്യസ്ഥരാണ്. സെഷന്‍ 2(എച്ച്)-ലാണ് പബ്ലിക് അതോറിറ്റിയെ നിര്‍വചിച്ചിരിക്കുന്നത്. ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഭരണഘടന അനുസരിച്ചോ, പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമോ, സംസ്ഥാന നിയമസഭ പാസാക്കിയ നിയമം മൂലമോ, സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലോ ആണെങ്കില്‍ അവ പബ്ലിക് അതോറിറ്റിയാണ്. സര്‍ക്കാരിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളും പബ്ലിക് അതോറിറ്റിയായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ആക്ടിന്റെ കീഴില്‍ വരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ആര്‍ടിഐയുടെ പരിധിയില്‍ വരുന്നില്ല.

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ദേശസുരക്ഷയെയും ബാധിക്കുന്ന വിവരങ്ങള്‍, രാജ്യാന്തര സൗഹാര്‍ദ്ദ പരിപാലനം, യുദ്ധതന്ത്രം, ഏതെങ്കിലും വ്യക്തിയുടെ സുരക്ഷ അപകടത്തിലാക്കുന്ന കാര്യങ്ങള്‍ തുടങ്ങിയ ഏതാനും വിഷയങ്ങളൊഴികെയുള്ള ഭരണവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും അറിയാന്‍ പൗരന് അവകാശമുണ്ട്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത ഏത് വിഷയങ്ങളിലും അപേക്ഷകന് വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ട്. 10 രൂപയാണ് അപേക്ഷ ഫീസ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസില്ല.

സെഷന്‍ മൂന്ന് അനുസരിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓരോ ഇന്ത്യന്‍ പൗരനും വിവരാവകാശമുണ്ടായിരിക്കുന്നതാണ്. സെഷന്‍ നാല് (1) പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളിലെ പൊതുഅധികാരികളില്‍ നിന്ന് മാത്രമേ പൗരന് വിവരങ്ങള്‍ ലഭ്യമാക്കാം. അപേക്ഷ എഴുതി സമര്‍പ്പിക്കാവുന്നതാണ്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയും പറ്റും. അപേക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ സമര്‍പ്പിക്കാം. എഴുതി നല്‍കുന്ന അപേക്ഷയില്‍ 10 രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിപ്പിക്കണം. സെഷന്‍ ഏഴ് (1) പ്രകാരം, അപേക്ഷയില്‍ കഴിയുന്നത്ര വേഗത്തിലും പരമാവധി 30 ദിവസത്തിനുള്ളിലും മറുപടി നല്‍കണം.

അപേക്ഷകന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ വ്യക്തിയുടെ ജീവനെയോ, സ്വാതന്ത്ര്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കില്‍ 48 മണിക്കൂറിനകം മറുപടി നല്‍കണം. സെഷന്‍ എട്ട് എ അനുസരിച്ച് ഇന്ത്യയുടെ പരമാധികാരം, സുരക്ഷിതത്വം, തന്ത്രപ്രാധാന്യത്തെയും, ശാസ്ത്രിയ സാമ്പത്തിക താത്പര്യങ്ങളെയും, വിദേശരാജ്യങ്ങളുമായ ബന്ധത്തെയും ഹാനികരമായി ബാധിക്കുന്നതും, കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതുമായ വിവരങ്ങള്‍ അധികൃതര്‍ അപേക്ഷകന് നല്‍കില്ല. കോടതി ഉത്തരവുകള്‍ വഴി പരസ്യമാക്കുന്നത് തടഞ്ഞിട്ടുള്ള വിവരങ്ങളും ലഭിക്കില്ല.

സെഷന്‍ എട്ട് ഇ പ്രകാരം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ രേഖകളും അധികൃതര്‍ നല്‍കില്ല. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സെഷന്‍ എട്ട് (ജെ) അനുശാസിക്കുന്നു. പകര്‍പ്പവകാശമുള്ള രേഖകളും ലഭിക്കില്ല. ഇന്റലിജന്റ് സെക്യൂരിറ്റി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആര്‍ടിഐ പ്രകാരം ലഭിക്കില്ല. എന്നാല്‍ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആര്‍ടിഐ പ്രകാരം ആരായാം. പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ പ്രിവിലേജ് ലംഘിക്കുന്ന വിവരങ്ങളും അപേക്ഷകന് നല്‍കേണ്ടതില്ല. അതുപോലെ കുറ്റാന്വേഷണത്തിന് തടസമാകുന്ന വിവരങ്ങളും കിട്ടില്ല.

Read Also :  ബജറ്റിൽ തടവുകാർക്കും ധനസഹായം; ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം? വകയിരുത്തിയത് എത്ര

എല്ലാ പബ്ലിക് അതോറ്റിറ്റികളിലും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ബന്ധമാണ്. ഈ ഓഫീസര്‍ക്കായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് ലഭിക്കുന്നതെങ്കില്‍ അപേക്ഷകന് ആ സ്ഥാപനത്തിലേക്ക് അപ്പീല്‍ നല്‍കാം. മേലധികാരി സമയപരിധിക്കുള്ളില്‍ അപ്പീല്‍ തീര്‍ക്കണം. അപ്പീലിലും തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വിവരവകാശ കമ്മീഷണെ സമീപിക്കാം. ആര്‍ടിഐ പ്രകാരം മറുപടി നല്‍കുന്നതില്‍ കാലതാമസമോ, വീഴ്ചയോ വരുത്തിയാല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് പിഴ ശിക്ഷ ഈടാക്കാന്‍ കമ്മീഷന് അധികാരമുണ്ട്.

അരുണ റോയിയുടെ പോരാട്ടം

2005 ഒക്ടോബര്‍ 12നാണ് വിവരാവകാശ നിയമം പാസാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അരുണ റോയിയുടെ പോരാട്ടമാണ് വിജയം കണ്ടത്. ഇവര്‍ ഭാഗമായ മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സംഘടനയാണ് വിവരാവകാശ നിയമത്തിനായി പോരാടിയത്. ഡോ. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വിവരാവകാശ നിയമം പ്രാബല്യത്തിലായത്. അരുണ റോയിയുടെയും മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്റെയും പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ഈ നിയമനിര്‍മ്മാണം. ഐഎഎസ് ഉപേക്ഷിച്ചായിരുന്നു അരുണ റോയിയുടെ പോരാട്ടം. സ്വീഡനിലാണ് ലോകത്ത് ആദ്യമായി വിവരാകാശ കമ്മീഷന്‍ നിലവില്‍ വന്നത്. രാജ്യത്ത് ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം തമിഴ്‌നാടാണ്.

ദുരുപയോഗം ചെയ്യുന്നവരോട്

വിവരാവകാശ നിയമത്തെ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ അനുദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം. നിയമം ദുരുപയോഗം ചെയ്യുന്നവരെ കരിമ്പട്ടികയില്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.