Vladimir Putin: ഇന്ത്യ സന്ദർശിക്കാൻ പുടിൻ; ഒരുക്കങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി

Vladimir Putin In India: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യയെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിൽ നിന്നും പുടിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.

Vladimir Putin: ഇന്ത്യ സന്ദർശിക്കാൻ പുടിൻ; ഒരുക്കങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി

നരേന്ദ്ര മോദി, വ്‌ളാഡിമിർ പുടിൻ

Published: 

27 Mar 2025 | 04:22 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു.

കഴിഞ്ഞ വർഷം മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കാണ് തന്റെ ആദ്യ വിദേശ സന്ദർശനം നടത്തിയതെന്ന് ലാവ്‌റോവ് പറഞ്ഞു. ഇനി തങ്ങളുടെ ഊഴമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ (RIAC) സംഘടിപ്പിച്ച സമ്മേളനത്തിനിടെ ആണ് റഷ്യൻ വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് എതിര്; പ്രമേയം പാസാക്കി തമിഴ്‌നാട്

2024 ലെ സന്ദർശനത്തിലായിരുന്നു മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. യുക്രെയ്ൻ യുദ്ധം, ഡോണാൾ‌ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള സാഹചര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്നാണ് സൂചന. 2024ൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയെ സന്ദർശിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർന്ന് ബ്രിക്സ ഉച്ചകോടിക്കായി റഷ്യയും സന്ദർശിച്ചിരുന്നു.

22-ാമത് റഷ്യ-ഇന്ത്യ ഉച്ചകോടിക്കായി മോസ്കോ സന്ദർശിച്ച വേളയിൽ, പ്രധാനമന്ത്രി മോദിയും പുടിനും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് പ്രധാനമന്ത്രി മോദി പുടിനോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിൽ നിന്നും പുടിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്