Santoor Soap Lorry Accident: സന്തൂർ സോപ്പ് ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു, സോപ്പുമായി നാട്ടുകാർ മുങ്ങി
പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറിയുടെ പകുതി ലോഡ് സോപ്പുകളും ആളുകൾ തന്നെ മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സോപ്പുകളാണ് പോയത്

Santoor Soap Lorry Accident
ആന്ധ്രാപ്രദേശ്: ലോഡുമായി പോയ ലോറികൾ അപകടത്തിൽപ്പെട്ട് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ മഞ്ചേരിയൽ, ലക്ഷ് ഷെട്ടിപേട്ട, ഇത്തിക്കല ഗ്രാമത്തിന് സമീപം ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ് അപകടം. അപകടത്തിൽ ഒരു ലോറി പൂർണ്ണമായും തകർന്നു. ലോറികളിലൊന്ന് പ്രശസ്ത സോപ്പ് ബ്രാൻഡായ സന്തൂർ സോപ്പിൻ്റെ ലോഡുമായി പോയതായിരുന്നു. അപകടം നടന്നയുടൻ പരിസരവാസികളായ നിരവധി പേർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അവഗണിച്ച് . സോപ്പുകളുമായി കടന്നെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറിയുടെ പകുതി ലോഡ് സോപ്പുകളും ആളുകൾ തന്നെ മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സോപ്പുകളാണ് ബോക്സടക്കം ആളുകളുടെ കൈകളിലെത്തിയത്.
സംഭവത്തിൽ മരിച്ച ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട സ്ഥലത്തെ ആളുകളുടെ പ്രവർത്തി സാമൂഹിക മാധ്യമങ്ങളിലും വളരെ അധികം വിമർശനത്തിന് ഇടയാക്കുന്നുണ്ട്.