Shama Mohamed: ഗണിതം ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്ലാം; ഷമാ മുഹമ്മദിൻ്റെ പ്രസ്താവന വിവാദത്തിൽ

Shama Mohamed Controversy: ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ രംഗത്ത് നിന്നും ഉയരുന്നത്, രാഹുൽ ഗാന്ധിയെ പോലെ തന്നെ കോൺഗ്രസ്സിൽ അബദ്ധ പ്രസ്താവനകളുമായി നിരവധി പേരുണ്ടെന്നും ബിജെപി

Shama Mohamed: ഗണിതം ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്ലാം; ഷമാ മുഹമ്മദിൻ്റെ പ്രസ്താവന വിവാദത്തിൽ

Shama Mohamed Controversy

Updated On: 

07 Mar 2025 17:29 PM

രോഹിത് ശർമ്മക്കെതിരായുള്ള വിവാദത്തിന് പിന്നാലെ കോൺഗ്രസ്സ് വക്താവ് ഷമാ മുഹമ്മദിൻ്റെ അടുത്ത പ്രസ്താവനയും വിവാദത്തിൽ. ഗണിതശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്‌ലാമാണെന്നും വളരെ പുരോഗമന പാതയിലുള്ള മതമാണ് ഇസ്ലാമെന്നും ഷമ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും എത്തുന്നത്.

“കോൺഗ്രസിലെ എല്ലാ അസംബന്ധ പ്രസ്താവനകളും രാഹുൽ ഗാന്ധിക്ക് മാത്രം നടത്താൻ കഴിയില്ലെന്ന് ഇതോട് കൂടി വ്യക്തമായെന്ന് എക്‌സിലെ ഒരു പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലെ നിരവധി ആളുകൾക്ക് രാഹുൽ ഗാന്ധിയുമായി ഇത്തരം കാര്യങ്ങൾക്ക് മത്സരിക്കാൻ കഴിയുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ലയും പറഞ്ഞു.

ALSO READ: Shama Mohamed: രോഹിത് ശർമ്മ തടിയൻ; ഭാഗ്യം കൊണ്ട് ക്യാപ്റ്റനായി, വിവാദ ട്വീറ്റ് മുക്കി കോൺഗ്രസ്സ് വക്താവ്

രാഹുൽ ഗാന്ധിയെ പോലെ അസംബന്ധ പ്രസ്താവനകളുമായി മത്സരിക്കാൻ കഴിയുന്ന നിരവധി പേർ കോൺഗ്രസിലുണ്ട്, രോഹിത് ശർമ്മയെ അദ്ദേഹത്തിന്റെ “ഭാരം” കാരണം അവർക്ക് അധിക്ഷേപിക്കാൻ കഴിയും – ഹിന്ദു ഭീകരതയും സനാതൻ ധർമ്മവും മുഴുവൻ സമാധാനപരമായ ഹിന്ദു സമൂഹത്തെയും അവർ ലക്ഷ്യമിടും. വോട്ട്ബാങ്ക് പ്രധാനമായതിനാൽ അവർക്ക് ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ കഴിയില്ല…” അമിത് മാളവ്യ എക്സിൽ ട്വീറ്റ് ചെയ്തു.

ഇത് രണ്ടാമത്തെ തവണയാണ് തൻ്റെ പ്രസ്താവനകളിൽ ഷമാ മുഹമ്മദ് വിവാദത്തിലാകുന്നത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ “തടിയൻ എന്ന് വിശേഷിപ്പിച്ചതും, രോഹിത് ശർമ്മ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ തടിച്ചയാളാണെന്ന് പരാമർശിച്ചതും വിവാദമായിരുന്നു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഒരു “ഇടത്തരം” കളിക്കാരനും ക്യാപ്റ്റനുമാണ് രോഹിതെന്നാണ് ഷമ വിശേഷിപ്പിച്ചത്. “മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൻ്റെ ലോകോത്തര നിലവാരം എന്താണ്? അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,” അവർ തൻ്റെ എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു. പിന്നീട് പാർട്ടിൽ നിന്നടക്കം സമ്മർദ്ദം വർധിച്ചതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്