Pakistan Spys: പല തവണ പാകിസ്ഥാൻ യാത്ര, എംബസിയിൽ സുഹൃത്ത്: ചാരപ്രവർത്തിക്ക് പിടിയിലായവരുടെ വിവരങ്ങൾ

ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ യാത്രയെക്കുറിച്ചുള്ള വീഡിയോകളും ജ്യോതി മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു.ഇവരുടെ യാത്രകൾ പലതും സ്പോൺസേർഡ് ആയിരുന്നതായി പോലീസ് സംശയിക്കുന്നു

Pakistan Spys: പല തവണ പാകിസ്ഥാൻ യാത്ര, എംബസിയിൽ സുഹൃത്ത്: ചാരപ്രവർത്തിക്ക് പിടിയിലായവരുടെ വിവരങ്ങൾ

Pakistan Spys

Published: 

19 May 2025 15:11 PM

ഇന്ത്യയിലെ പാക് ചാരൻമാർക്കായി ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ജ്യോതി മൽഹോത്രയടക്കം നാലുപേരെയാണ് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. ഉത്തർപ്രദേശ് സ്വദേശി നൗമാൻ ഇലാഹി, കൈതാൽ സ്വദേശി ദേവേന്ദർ സിംഗ് ധില്ലൺ, ഹരിയാന നുഹ് സ്വദേശി അർമാൻ എന്നിവരും ഉൾപ്പെടുന്നു.

ഓപ്പറേഷൻ സിന്ദൂരിന് ഒരു ദിവസം മുമ്പ് ജ്യോതി ന്യൂഡൽഹിയിൽ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ജീവനക്കാരനുമായ ഡാനിഷിനൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 2023-ൽ രണ്ടു തവണയാണ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചത്. ഇങ്ങനെ പാക് രഹസ്യാന്വേഷണ എജൻസിയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥർക്ക് ഇവരെ ഡാനിഷ് പരിചയപ്പെടുത്തുകയും, ചില സുപ്രധാന വിവരങ്ങൾ കൈമാറിയെന്നുമാണ് വിവരം.

ട്രാവൽ വിത്ത് ജോ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിൻ്റെ പേര്. ഇതിന് യൂട്യൂബിൽ 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 1.32 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. ജ്യോതി മൽഹോത്രയെ ഹിസാറിലെ ന്യൂ അഗർവാൾ എക്സ്റ്റൻഷൻ ഏരിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ യാത്രയെക്കുറിച്ചുള്ള വീഡിയോകളും ജ്യോതി മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു.ഇവരുടെ യാത്രകൾ പലതും സ്പോൺസേർഡ് ആയിരുന്നതായി പോലീസ് സംശയിക്കുന്നു.

മെയ് 12-നാണ്, ഹരിയാനയിലെ കൈതാൽ ജില്ലയിലെ ഗുഹ്ലയിൽ നിന്നും ദേവേന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഒരു കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഇയാൾ കഴിഞ്ഞ വർഷം പാകിസ്ഥാനിലെ നങ്കാന സാഹിബ് സന്ദർശിച്ചിരുന്നു.

സന്ദർശനത്തിനിടെ, പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം ബന്ധം തുടർന്നതായും പറയുന്നു. ഇടയിൽ പട്യാലയിലെ സൈനീക മേഖലയായ പട്യാല കൻ്റോൺമെൻ്റിൻ്റെ ചിത്രങ്ങളും പാകിസ്ഥാനിലേക്ക് അയച്ചതായി വിവരങ്ങളുണ്ട്. ഇത്തരത്തിൽ ഇതുവരെ രാജ്യത്തെ വിവിധിയിടങ്ങളിൽ നിന്നായി ഐഎസ്ഐ അനുകൂല ചാരൻമാരടക്കം ഒൻപത് പേരെയാണ് ഏജൻസികൾ അറസ്റ്റ് ചെയ്തത്.

Related Stories
IndiGO: ‘മകൾക്ക് സാനിറ്ററി പാഡ് വേണം’; പിതാവിന്റെ അപേക്ഷ കേൾക്കാതെ ഇൻഡിഗോ വിമാനത്താവളത്തിലെ ജീവനക്കാർ
Sabarimala Pilgrims Death: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം, സംഭവം രാമനാഥപുരത്ത്
Cheetah Cub Death: കാട്ടിലേക്ക് വിട്ടിട്ട് ഒരു ദിവസം മാത്രം; കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുഞ്ഞ് ചത്തു
IndiGo Crisis: യാത്രക്കാരെ വലച്ച് ഇൻഡിഗോ, ഇന്നും രാജ്യവ്യാപകമായി സർവീസ് മുടങ്ങും
Modi-Putin Meeting: എണ്ണ കയറ്റുമതിയ്ക്ക് തടസമില്ല; താരിഫില്‍ ഭയമില്ല, വ്യാപാരം കൂടുതല്‍ ശക്തമാകും; പുടിന്‍ മടങ്ങി
IndiGo Flights Disruption: എല്ലാം ശരിയാകും… ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ; ഇന്ന് റദ്ദാക്കിയത് 1000ത്തിലധികം വിമാനം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ