AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shocking: അച്ഛനുണ്ടാക്കിയ തിളച്ച സാമ്പാറിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുട്ടി അബന്ധത്തിൽ സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു. ഇവർ സ്കൂളിൻ്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം

Shocking: അച്ഛനുണ്ടാക്കിയ തിളച്ച സാമ്പാറിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
Shocking IncidentImage Credit source: TV9 Network
arun-nair
Arun Nair | Updated On: 10 Dec 2025 10:46 AM

തെലങ്കാന: പിറന്നാൾ ദിനം തിളച്ച സാമ്പാറിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. തെലങ്കാന പെഡപ്പള്ളി ജില്ലയിലാണ് സംഭവം. ധർമ്മരം മണ്ഡലത്തിലെ മല്ലപൂരിലുള്ള തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്‌കൂളിലാണ് അപകടം നടന്നത്.സ്കൂളിലെ പാചക ജീവനക്കാരനായ മൊഗിലി മധുകറിൻ്റെ മകൻ മോക്ഷിത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബന്ധത്തിൽ സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു.

മൊഗിലി മധുകറും കുടുംബവും സ്കൂളിൻ്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം സാമ്പാർ തയ്യാറാക്കിയ ശേഷം മധുകർ മറ്റ് പാചക ജോലികളിൽ ഏർപ്പെട്ടു. മോക്ഷിത് അടുക്കളയിൽ കയറി കളിക്കുകയായിരുന്നു.

ALSO READ: ഡല്‍ഹി സ്‌ഫോടനം; വെളിച്ചമായത് മുന്‍ കാമുകനെ കുറിച്ചുള്ള പെണ്‍കുട്ടിയുടെ പരാതി

ഇതിനിടയിൽ അബദ്ധത്തിൽ ചൂടുള്ള സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടിയെ കരിംനഗറിലെ സർക്കാർ ആശുപത്രിയിലും മെച്ചപ്പെട്ട ചികിത്സയ്ക്കായി വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയൽആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.