SIR Lagging Case: SIR നടപടികൾ പൂർത്തീകരിച്ചില്ല; 181 BLOമാർക്ക് പേർക്ക് പിരിച്ചുവിടൽ നോട്ടീസ്

SIR Case: കൂടാതെ ബി എൽ ഒമാർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താനും നിർദ്ദേശം നൽകിയതായാണ് സൂചന...

SIR Lagging Case: SIR നടപടികൾ പൂർത്തീകരിച്ചില്ല; 181 BLOമാർക്ക് പേർക്ക് പിരിച്ചുവിടൽ നോട്ടീസ്

Sir (1)

Published: 

23 Nov 2025 12:21 PM

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐആറുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമാകാത്ത ബി എൽ ഒമാർക്ക് എതിരെയാണ് കേസെടുത്തത്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ്‌ സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നോയിഡയിലെ 181 ഓളം ബിഎൽഒ മാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് നൽകുമെന്നാണ് സൂചന. ഇതിന് പിറമേ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്ത ബിഎൽഎമാരുടെ ദിവസവേതനം റദ്ദാക്കാനും തീരുമാനം. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നും റിപ്പോർട്ട്.

കൂടാതെ ബി എൽ ഒമാർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താനും നിർദ്ദേശം നൽകിയതായാണ് സൂചന. ഇതിനായി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട്.

എസ്ഐആർ നടപടികൾ 5 ശതമാനത്തിൽ താഴെ മാത്രം പൂർത്തീകരിച്ചവർക്കെതിരെയാണ് നടപടി എടുക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തിയാകാത്ത ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം നടത്തുവാൻ പൊതു വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി.

ALSO READ: എസ്ഐആര്‍ സമ്മർദ്ദം; സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി

വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് ബി എൽ ഒമാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മേധാം രൂപ നിർദ്ദേശം നൽകിയത്. കൂടാതെ എസ്ഐആർ നടപടികൾ 5% ത്തിൽ മാത്രം പൂർത്തിയാക്കിയവരോട് എത്രയും വേഗം മുഴുവൻ നടപടികളും പൂർത്തീകരിക്കാനും നിർദ്ദേശം. നടപടികൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നവർക്കെതിരെയും നടപടി തടസ്സപ്പെടുത്തുന്നവർക്കെതിരെയും കേസെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

എസ്ഐആര്‍ സമ്മർദ്ദം; ബിഎൽഒ ജീവനൊടുക്കി

എസ്ഐആര്‍ നസമ്മർദ്ദത്തിൽ ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയും ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായി അരവിന്ദ് വധേർ (39) ആണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും