Sonia Gandhi : ദേഹാസ്വാസ്ഥ്യം, സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു

Sonia Gandhi was taken to the hospital : ചികിത്സയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ സോണിയാ​ ​ഗാന്ധി മടങ്ങി. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു

Sonia Gandhi : ദേഹാസ്വാസ്ഥ്യം, സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു

Sonia Gandhi

Published: 

07 Jun 2025 20:29 PM

ന്യൂഡൽഹി: സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ സോണിയാ​ ​ഗാന്ധി മടങ്ങി. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു എന്നാണ് വിവരം. അന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്.

Also read – എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മസ്‌ക്

വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് അന്ന് ആരോഗ്യ നില മോശമായത്. രോ​ഗം ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവർ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയാ ഗാന്ധിക്ക് 78 വയസ് പൂർത്തിയായത്. മെയ് 27 നാണ് അവർ അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. അന്ന് നടന്ന ജവഹർലാൽ നെഹ്റുവിൻ്റെ 61ാമത് ചരമവാർഷിക പരിപാടിയിലാണ് അവസാനമായി പങ്കെടുത്തത്.

നിലവിൽ രാജ്യസഭാം​ഗമായ സോണിയ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മകൾ പ്രിയങ്കാ ​ഗാന്ധിയ്ക്കൊപ്പമുള്ള സ്വകാര്യ ആവശ്യത്തിനുള്ള യാത്രയ്ക്കിടയാണ് ഷിംലയിലെ ആശുപത്രിയിൽ എത്തിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും