Puja Special Train: പൂജ അവധി കഴിഞ്ഞു, സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ റെയിൽവേ; ബുക്കിങ് ആരംഭിച്ചു

Mangaluru Central - Hazrat Nizamuddin special train: ഒരു എ സി ടൂ ടയർ കോച്ചും 17 സ്ലീപ്പർ കോച്ചും രണ്ട് ജനറൽ കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. മുന്‍കൂട്ടിയുള്ള റിസര്‍വേഷൻ ആരംഭിച്ചിട്ടുണ്ട്.

Puja Special Train: പൂജ അവധി കഴിഞ്ഞു, സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ റെയിൽവേ; ബുക്കിങ് ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

02 Oct 2025 | 03:41 PM

തിരുവനന്തപുരം: പൂജ അവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മംഗളൂരു സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺവേ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ 17 സ്റ്റോപ്പുകള്‍ ഉണ്ടാകും.

ഞായറാഴ്ച വൈകിട്ട് 3.15ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാം ദിവസം പുലര്‍ച്ചെ 02.15-ന് ഹസ്രത് നിസാമുദ്ദീനിലെത്തിച്ചേരും. കേരളത്തിൽ കാസർകോട് 03:54, കാഞ്ഞങ്ങാട് 04:14, പയ്യന്നൂർ 04:34, കണ്ണപുരം 04:49, കണ്ണൂർ 05:07, തലശേരി 05:29, വടകര 05:49, കൊയിലാണ്ടി 06:09, കോഴിക്കോട് 06:32, ഫറോക്ക് 06:49, പരപ്പനങ്ങാടി 07:09, തിരൂർ 07:23, കുറ്റിപ്പുറം 07:49, പട്ടാമ്പി 08:09, ഷൊർണൂർ 08:25, ഒറ്റപ്പാലം 09:09, പാലക്കാട് 12:07 എന്നിങ്ങനെ 17 സ്റ്റോപ്പുകൾ‌ അനുവദിച്ചിട്ടുണ്ട്.

തുടർന്ന് പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, അരക്കോണം, പേരമ്പുർ, ഗുഡൂർ, നെല്ലോർ, ഓഗോൾ, വിജയവാഡ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടാകും. ഒരു എ സി ടൂ ടയർ കോച്ചും 17 സ്ലീപ്പർ കോച്ചും രണ്ട് ജനറൽ കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. മുന്‍കൂട്ടിയുള്ള റിസര്‍വേഷൻ ആരംഭിച്ചിട്ടുണ്ട്.

Related Stories
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ