Assam Earthquake: അസമില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
Assam Earthquake: ശക്തമായ ഭൂമികുലുക്കത്തിൽ ആളുകൾ വീടുകളിൽ നിന്നും പേടിച്ച് ഇറങ്ങി ഓടി. ബ്രഹ്മപുത്ര നദിയുടെ തെക്കൻ തീരത്ത്....

Earthquake
അസം: അസമിലെ മൊറാഗാവ് ജില്ലയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 4:17 ഓടെയാണ് ഭൂചലനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ശക്തമായ ഭൂമികുലുക്കത്തിൽ ആളുകൾ വീടുകളിൽ നിന്നും പേടിച്ച് ഇറങ്ങി ഓടി. ബ്രഹ്മപുത്ര നദിയുടെ തെക്കൻ തീരത്ത് ഏകദേശം 50 കിലോമീറ്റർ അടിയിൽ ആയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് നാഷണൽ സെന്റർ ഫോർ കോളേജ് വിലയിരുത്തുന്നത്.
അതേസമയം എത്രത്തോളം നാശനഷ്ടങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായി എന്നതിനെക്കുറിച്ച് ഇനിയും റിപ്പോർട്ടുകൾ എത്തിയിട്ടില്ല. സെൻട്രൽ ആസമിലെ പല ജില്ലകളിലും ഗുവാഹട്ടിയിലും കുലുക്കം അനുഭവപ്പെട്ടു. കൂടാതെ അരുണാചൽ പ്രദേശിലും മേഘാലയിലും സെൻട്രൽ ഭൂട്ടാനിലും ചൈനയിലെ ചിലയിടങ്ങളിലും ബംഗ്ലാദേശിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്.