Suresh gopi : സുരേഷ് ​ഗോപി ഇനി കേന്ദ്രമന്ത്രി; കെ സുരേന്ദ്രന് രാജ്യസഭാ അം​ഗത്വം

Suresh Gopi And K Surendran : കേരളത്തിൽ നിന്ന് രണ്ടു മന്ത്രിമാരെങ്കിലും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ.

Suresh gopi :  സുരേഷ് ​ഗോപി ഇനി കേന്ദ്രമന്ത്രി; കെ സുരേന്ദ്രന് രാജ്യസഭാ അം​ഗത്വം

K SURENDRAN AND SURESH GOPI

Updated On: 

07 Jun 2024 | 01:38 PM

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗമായ നടന്‍ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചു. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിര്‍ബന്ധം എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. ഞായറാഴ്ച വൈകിട്ടാണ് ചടങ്ങ്. വൈകീട്ട് ആറിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. എന്‍ ഡി എയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ALSO READ – മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റും

രാജ്യസഭാ അം​ഗമായി കെ. സുരേന്ദ്രൻ

കേരളത്തിൽ നിന്ന് രണ്ടു മന്ത്രിമാരെങ്കിലും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. രാജ്യസഭയിൽ സീറ്റ് ഒഴിവു വരുന്നതനുസരിച്ച് കെ. സുരേന്ദ്രന് സ്ഥാനം ലഭിക്കുമെന്നും അതിനായി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും പാർട്ടിനേതൃത്വം അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും എത്തുമെന്ന് റിപ്പോർട്ട്. ഇവർ തുടർച്ചയായി മൂന്നാം തവണയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം മറികടന്ന് 293 സീറ്റുകൾ നേടിയിരുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ