Tamil Nadu Accident: തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചു, 10 പേർക്ക് ദാരുണാന്ത്യം
Tamil Nadu Bus Accident: ചെന്നൈയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽനിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെന്നൈയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ അകലെ ശിവഗംഗ ജില്ലയിലാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽനിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച അവധി ദിവസമായതിനാൽ ഇരുബസുകളിലും യാത്രക്കാരുടെ എണ്ണം കൂടുതലായിരുന്നു. ഇത് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചു. ശിവഗംഗ ജില്ലാ കളക്ടർ പൊൻമുടി അപകടസ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീയ്യതി നീട്ടി, എസ്ഐആർ ഉടൻ വേണ്ട, ഇതാണ് പുതിയ തീയ്യതി
എസ്ഐആർ അപേക്ഷകൾ നൽകാനുള്ള തീയ്യതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലടക്കം 12 സംസ്ഥാനങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്. അപേക്ഷാ ഫോമുകൾ ഡിസംബർ 11 വരെ സമർപ്പിക്കാം. ഡിസംബർ 16 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. ഡിസംബര് 9, 11 തീയതികളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര് 13ന് ഫലം പ്രഖ്യാപിക്കും.