Vijay Government: ഡൽഹി പിടിക്കാൻ വിജയ്‌യുടെ പുതിയ തന്ത്രം! ‘ജനനായകൻ’ നിർമാതാവ് വെങ്കട്ടരമണയെ പ്രതിനിധിയാക്കി തമിഴ്‌നാട് സർക്കാർ
Jana Nayagan Producer Special Representative To Delhi: വിജയുടെ നടപടിയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജനനായകൻ സിനിമാ നിർമാതാവും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. വെങ്കട്ടരമണ ബെംഗളൂലൂരുവിൽ ആണ് സ്ഥിരതാമസം. വിജയുടെ അവസാന ചിത്രമായ ജനനായകൻ ഇപ്പോഴും പെട്ടിയിലിരിക്കെയാണ് പുതിയ നീക്കം.
ചെന്നൈ: വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ (Vijay Government). തമിഴ്നാട് സർക്കാരിൻ്റെ പ്രതിനിധിയായി ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണയ്ക്ക് ഡൽഹിയിൽ നിയമനം. വിജയുടെ നടപടിയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജനനായകൻ സിനിമാ നിർമാതാവും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. വെങ്കട്ടരമണ ബെംഗളൂലൂരുവിൽ ആണ് സ്ഥിരതാമസം.
വിജയുടെ അവസാന ചിത്രമായ ജനനായകൻ ഇപ്പോഴും പെട്ടിയിലിരിക്കെയാണ് പുതിയ നീക്കം. ജനനായകൻ സിനിമ നിർമ്മിച്ചാൽ പ്രശ്നങ്ങൾ നേരിടുമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൻ്റെ നിർമ്മാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയിൽ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി, മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചിൽ വിജയ് നേരത്തെ പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോൾ സർക്കാരിൻ്റെ പുതിയ നിയമനം നൽകിയിരിക്കുന്നത്.
നാരായണ ചുമതലയേൽക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും താൽക്കാലികമായി ഈ പദവി വഹിക്കുകയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൃത്യമായ നിബന്ധനകളും സേവന വ്യവസ്ഥകളും വരും ദിവസങ്ങളിൽ പ്രത്യേക ഉത്തരവിലൂടെ സർക്കാർ പുറപ്പെടുവിക്കുന്നതായിരിക്കും. തമിഴ്‌നാട് സർക്കാരിൻ്റെ ഡൽഹിയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും വേണ്ടിയാണ് ഒരു വർഷത്തെ അടിയന്തിര കാലാവധി നിശ്ചയിച്ച് ഈ താൽക്കാലിക നിയമനം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വിജയ്‌യുമായുള്ള വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയ വിശ്വസ്തതയുമാണ് ഈ നിയമനത്തെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യുമായി നാരായണ പുലർത്തുന്ന അടുത്ത വ്യക്തിബന്ധം തന്നെയാണ് ഇത്രയും സുപ്രധാനമായ പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ കാരണമായി ചർച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചപ്പോൾ നാരായണ ഒപ്പമുണ്ടായിരുന്നു. ഗവർണർ അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ ആ നിർണ്ണായക കൂടിക്കാഴ്ചയിൽ പങ്കെടുത്ത പ്രമുഖരിലൊരാളായിരുന്നു നടൻ കൂടിയായ നാരായണ.
ജനനനായകൻ ചിത്രം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ വാർത്താപ്രാധാന്യം നേടിയ സിനിമയാണ് ‘ജനനായകൻ’ (Jana Nayagan). എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ (വെങ്കട്ടരമണ) ആണ് നിർമ്മിച്ചിരിക്കുന്നത്. വിജയ്, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങി പ്രമുഖരാണ് ചിത്രത്തിൽ എത്തുന്നത്. സെൻസർ ബോർഡുമായുള്ള ചില തർക്കങ്ങളെ തുടർന്ന് ചിത്രത്തിന്റെ തിയേറ്റർ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്.
English Summary:
Tamil Nadu government on Friday appointed K Venkata Narayana as its Special Representative in New Delhi for a period of one year, a move that has triggered political criticism over the choice of appointee.