MK Stalin: വേഗം കുട്ടികളുണ്ടാവണം; കുടുംബാസൂത്രണം പെട്ടെന്നാക്കാം- എംകെ സ്റ്റാലിൻ

Chief Minister MK Stalin about Delimitation : നവദമ്പതികളോട് കുട്ടികളുടെ കാര്യം ചിന്തിക്കും മുൻപ് കൂടുതൽ സമയം ചെലവഴിക്കാൻ താൻ മുമ്പ് ആവശ്യപ്പെടുമായിരുന്നു. "എന്നാൽ ഇപ്പോൾ അങ്ങനെ അല്ല

MK Stalin: വേഗം കുട്ടികളുണ്ടാവണം; കുടുംബാസൂത്രണം പെട്ടെന്നാക്കാം- എംകെ സ്റ്റാലിൻ

എംകെ സ്റ്റാലിൻ

Updated On: 

03 Mar 2025 14:48 PM

ചെന്നൈ: നവദമ്പതികൾ വേഗം കുട്ടികളുടെ കാര്യം ചിന്തിച്ച് തുടങ്ങണമെന്നും ഉടൻ കുടുംബാസൂത്രണം വേണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇങ്ങനെ മാത്രമെ അതിർത്തി നിർണ്ണയ പ്രക്രിയയിൽ സംസ്ഥാനത്തിന് നേട്ടം ലഭിക്കു എന്നും അദ്ദേഹം പഞ്ഞു. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡീലിമിറ്റേഷൻ നയത്തെ വിമർശിച്ച് സ്റ്റാലിൻ സംസാരിച്ചത്.

നവദമ്പതികളോട് കുട്ടികളുടെ കാര്യം ചിന്തിക്കും മുൻപ് കൂടുതൽ സമയം ചെലവഴിക്കാൻ താൻ മുമ്പ് ആവശ്യപ്പെടുമായിരുന്നു. “എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിർത്തി നിർണ്ണയം പോലുള്ള നയങ്ങൾ ഉള്ളതിനാൽ, ഇപ്പോൾ അങ്ങനെ പറയാൻ കഴിയില്ല. അതിനാൽ നവദമ്പതികളോട് ഉടൻ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും അവർക്ക് നല്ല തമിഴ് പേരുകൾ നൽകാനും അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ALSO READ: Ashwini Vaishnaw: ഹിന്ദി വിമര്‍ശനം; എം.കെ. സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അശ്വിനി വൈഷ്ണവ്; ചൂടുപിടിച്ച് ഭാഷാ വിവാദം

എന്താണ് ഡീലിമിറ്റേഷൻ

ജനസഖ്യയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുന്ന പ്രക്രിയയാണ് ഡീലിമിറ്റേഷൻ. 2026-ന് ശേഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സ്റ്റാലിൻ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ജനസംഖ്യാ നിയന്ത്രണത്തിൽ ഗണ്യമായ നേട്ടവും ജിഡിപിയിൽ ഗണ്യമായ സംഭാവനയും നൽകിയിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കുറഞ്ഞ സ്വാധീനം മാത്രമേയുള്ളു.

 

 

വർഷങ്ങളായി കുടുംബാസൂത്രണം ഫലപ്രദമായി നടപ്പിലാക്കിയ ഈ സംസ്ഥാനങ്ങൾക്ക് ഇതൊരു പ്രശ്നമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിന്റെ പരാമർശങ്ങളെ എതിർത്ത് ബിജെപിയും രംഗത്തെത്തി. ഇതൊരു വഴി തിരിച്ചു വിടൽ നാടകമാണെന്നും ബിജെപി ആരോപിക്കുന്നു.

“തമിഴ്‌നാടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്ന തരത്തിൽ ഡീലിമിറ്റേഷൻ നടപ്പിലാക്കാൻ അവർ ശ്രമിക്കുന്നു. ഡീലിമിറ്റേഷനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ചർച്ച ചെയ്യാൻ മാർച്ച് 5 ന് ഞാൻ ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാൽപ്പത് പേരെ ക്ഷണിച്ചിട്ടുണ്ട്. ഭൂരിഭാഗവും സമ്മതിച്ചിട്ടുണ്ട് കുറച്ചുപേർ ഇത് ഒഴിവാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെയും അതിന്റെ അവകാശങ്ങളുടെയും ക്ഷേമത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സ്റ്റാലിൻ അഭ്യർഥിച്ചു

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും