Underwater Train Project: അറബിക്കടലിനടിയിലൂടെ വിമാനത്തേക്കാൾ വേഗത്തിലോടുന്ന ട്രെയിൻ, ഫിക്ഷനല്ല വരാനിരിക്കുന്ന വമ്പൻ പദ്ധതി
Train is being designed to run beneath the Arabian Sea: സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ താഴെയായി നിർമ്മിക്കുന്ന സുതാര്യമായ ജനലുകളുള്ള ടണലിലൂടെയുള്ള യാത്ര ഒരു വലിയ അക്വേറിയത്തിനുള്ളിലൂടെ പോകുന്ന അനുഭവം നൽകും.

train is being designed to run beneath the Arabian Sea
ന്യൂഡൽഹി: പലരുടേയും ഭ്രാന്തൻ സ്വപ്നങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സൗകര്യങ്ങൾ, അത്തരം ഒരു സ്വപ്നത്തിന് കോപ്പുകൂട്ടുകയാണ് നമ്മുടെ രാജ്യം. മുംബൈയിൽ നിന്ന് പ്രാതൽ കഴിച്ച് ഉച്ചഭക്ഷണത്തിന് ദുബായിൽ എത്തുന്നത് ഒന്നു സങ്കൽപിച്ചു നോക്കൂ… ഫിക്ഷനല്ല സത്യമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റം കുറിക്കാൻ പോകുന്ന ഒരു വമ്പൻ പദ്ധതിയാണിത്.
അറബിക്കടലിനടിയിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസാണ് ഈ പദ്ധതിയിലുള്ളത്. മണിക്കൂറിൽ 600 മുതൽ 1000 കിലോമീറ്റർ വരെ വേഗതയുണ്ടാകും ഇതിന്. ഇത് മിക്ക വിമാനങ്ങളേക്കാളും വേഗതയുള്ളതാണ്. നിലവിൽ വിമാനത്തിൽ 3 മുതൽ 3.5 മണിക്കൂർ വരെ എടുക്കുന്ന യാത്ര, ഈ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ വെറും 2 മണിക്കൂറായി ചുരുങ്ങും.
Also Read: Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകർക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നൽകി ആദരിച്ച് യുവാവ്
സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ താഴെയായി നിർമ്മിക്കുന്ന സുതാര്യമായ ജനലുകളുള്ള ടണലിലൂടെയുള്ള യാത്ര ഒരു വലിയ അക്വേറിയത്തിനുള്ളിലൂടെ പോകുന്ന അനുഭവം നൽകും. സ്രാവുകളെയും തിമിംഗലങ്ങളെയും അടുത്തുകണ്ട് യാത്ര ചെയ്യാം. ഈ ടണൽ വെറും യാത്രാ ആവശ്യത്തിന് മാത്രമല്ല. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും, പകരം ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ശുദ്ധജലവും എത്തിക്കുന്ന പൈപ്പ് ലൈനുകളും ഇതിന്റെ ഭാഗമായിരിക്കും.
ഏകദേശം 50 ബില്യൺ ഡോളറിലധികം ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി വഴി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. യാത്ര ചിലവ് 60 ശതമാനത്തോളം കുറയുമെന്നും കരുതപ്പെടുന്നു. നിലവിൽ ഇന്ത്യയും യുഎഇയും ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. എൻജിനീയറിങ് രംഗത്തെ ഈ മഹാത്ഭുതം യാഥാർത്ഥ്യമായാൽ അത് ആഗോള യാത്രാരംഗത്തെ തന്നെ മാറ്റിമറിക്കും.