Viral video: ഇത് പ്രകൃതിയുടെ സ്വാതന്ത്ര്യദിനാഘോഷം, കടുവയും മയിലും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ

The video, shared by naturalist Rakesh Bhatt: ഈ മനോഹരമായ നിമിഷം ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ ഓർമ്മിപ്പിക്കുന്നതായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Viral video: ഇത് പ്രകൃതിയുടെ സ്വാതന്ത്ര്യദിനാഘോഷം, കടുവയും മയിലും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ

Viral Video Of Peacock And Tiger

Published: 

16 Aug 2025 17:06 PM

ന്യൂഡൽഹി: 322 ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പ്രകൃതി സ്‌നേഹിയായ രാകേഷ് ഭട്ട് പങ്കുവെച്ച ഈ വീഡിയോയിൽ, ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയും ദേശീയ പക്ഷിയായ മയിലും ഒരേ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നു.

മയിലിന് പിന്നിലൂടെ ശാന്തമായി നടന്നുപോകുന്ന കടുവയുടെ ദൃശ്യം ‘ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കാഴ്ച’ എന്നാണ് പലരും വിശേഷിപ്പിച്ചത്. കൃത്യമായ സ്ഥലം, കൃത്യമായ സമയം, മികച്ച പൊസിഷൻ, അത്യപൂർവ്വമായ കാഴ്ച. നമുക്ക് വന്യജീവികളെ സംരക്ഷിക്കാനും ബഹുമാനിക്കാനും പ്രതിജ്ഞയെടുക്കാം. അവ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവയെ സ്‌നേഹത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജയ് ഹിന്ദ്,’ രാകേഷ് ഭട്ട് വീഡിയോക്ക് നൽകിയ കുറിപ്പിൽ പറയുന്നു.

ഈ മനോഹരമായ നിമിഷം ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ ഓർമ്മിപ്പിക്കുന്നതായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വനസംരക്ഷകനായ ഡോ. പി.എം. ധാക്കട്ടെയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ ദേശീയ മൃഗവും പക്ഷിയും ഒരേ ഫ്രെയിമിൽ! ഇന്ത്യയുടെ ഊർജ്ജസ്വലമായ ആത്മാവിന്റെ മികച്ച പ്രതീകം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും