Alcohol in train Travel: ട്രെയിൻ യാത്രയ്ക്കിടെ മദ്യം കയ്യിൽ കരുതാമോ? പിടിയ്ക്കപ്പെട്ടാൻ സംഭവിക്കുക ഇങ്ങനെ

Train Travel Rules: ട്രെയിനിലോ റെയിൽവേ പരിസരങ്ങളിലോ മദ്യം കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ലഗേജിൽ പോലും മദ്യം കൊണ്ടുപോകാൻ അനുവാദമില്ല.

Alcohol in train Travel: ട്രെയിൻ യാത്രയ്ക്കിടെ മദ്യം കയ്യിൽ കരുതാമോ? പിടിയ്ക്കപ്പെട്ടാൻ സംഭവിക്കുക ഇങ്ങനെ

Alcohol In Train Travel

Updated On: 

16 Nov 2025 21:48 PM

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യമോ മറ്റ് ലഹരിപദാർത്ഥങ്ങളോ കൈവശം വയ്ക്കാമോ? മദ്യപിച്ച് ട്രെയിനിൽ കയറാൻ അനുവാദമുണ്ടോ? ഇനി , ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ശിക്ഷ എപ്രകാരം എന്നു നോക്കാം. ഇന്ത്യൻ റെയിൽവേ ഇതെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നതാണ്. മദ്യപിച്ചുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

 

നിയമം ലംഘിച്ചാൽ എന്ത് സംഭവിക്കും?

 

ട്രെയിനിലോ റെയിൽവേ പരിസരങ്ങളിലോ മദ്യം കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ലഗേജിൽ പോലും മദ്യം കൊണ്ടുപോകാൻ അനുവാദമില്ല. സ്വന്തം ആവശ്യത്തിനാണെങ്കിൽ പോലും മദ്യം കൊണ്ടുപോകാമെന്ന ധാരണ തെറ്റാണ്. യാത്രക്കാരുടെ കയ്യിൽ നിന്ന് മദ്യം പിടികൂടിയാൽ പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.

 

കർശന നടപടിക്ക് കാരണം

 

മദ്യപരുടെ മോശം പെരുമാറ്റം, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യത, ട്രെയിനിലെ സഹയാത്രികരുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് റെയിൽവേ ഈ നിയമങ്ങൾ കർശനമാക്കുന്നത്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും മദ്യപിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കാറുണ്ട്.

Also read – ഇതാ ഒരു ഇന്ത്യൻ റെയിൽവേ അനുഭവം… സോഷ്യൽ മീഡിയയിൽ വൈറലായി യാത്രക്കാരന്റെ കുറിപ്പ

ഇത് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. യാത്രക്കാരെ കൂടാതെ, ഡ്യൂട്ടി സമയത്ത് റെയിൽവേ ജീവനക്കാർ മദ്യപിക്കുന്നതും നിയമനടപടികൾ നേരിടേണ്ട ഗുരുതരമായ കുറ്റകൃത്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ എല്ലാ യാത്രക്കാരും റെയിൽവേ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും