ഉറക്കത്തിനിടെ അപസ്മാരം; പ്രമുഖ ടെലിവിഷൻ താരം മരിച്ചു
TV actor Anuj Thakur dies at 33: ഉറക്കത്തിൽ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് അനൂജ് ഠാക്കൂറിന്റെ മരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ രൂപേഷ് സോനാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ അനൂജിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി.

Tv Actor Anuj Thakur Dies At 33
മുംബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈ ഒഷിവാരയിലെ വീട്ടിൽ ഒക്ടോബർ 27-നാണ് അദ്ദേഹം അന്തരിച്ചത്. ഉറക്കത്തിൽ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ രൂപേഷ് സോനാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ അനൂജിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ അവസാന പോസ്റ്റുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘ബന്ധൻ സാത് ജൻമോൻ കാ’, ‘ധൂം മച്ചാവോ ധൂം’, ‘മഹിസാഗർ’, ‘ബീന്ത് ബനൂംഗ ഗോഡി ചധുംഗ’ തുടങ്ങിയ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് അനൂജ് താക്കൂർ. വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും സുഹൃത്ത് രൂപേഷ് വെളിപ്പെടുത്തി.
Also Read: ‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ 26 വയസുകാരി മരിച്ച നിലയിൽ
തന്റെ മുറിയിൽ തനിച്ചായിരുന്നതിനാൽ, അപസ്മാരമുണ്ടായ സമയത്ത് അനൂജിന് ചികിത്സ ലഭ്യമാക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പിന്നീട് ഹരിദ്വാറിൽ സംസ്കരിച്ചു. പെട്ടെന്നുണ്ടായ ഈ വിയോഗത്തിൽ അനൂജിന്റെ കുടുംബം കടുത്ത ആഘാതത്തിലാണെന്നും, ഈ സമയത്ത് സ്വകാര്യത അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സുഹൃത്ത് അറിയിച്ചു.
“അനുജ് കുറച്ചു കാലമായി അഭിനയരംഗത്ത് സജീവമായിരുന്നില്ല, എങ്കിലും ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുമ്പ് ഞാൻ അവനെ കണ്ടിരുന്നു. വെള്ളിയാഴ്ച അവനെ വിളിക്കാൻ ശ്രമിച്ചപ്പോൾ കുടുംബാംഗങ്ങളാണ് ഫോണെടുത്തത്, അവരാണ് മരണവിവരം എന്നെ അറിയിച്ചത്” എന്ന് സുഹൃത്ത് രൂപേഷ് സോനാർ വെളിപ്പെടുത്തി.
വളരെ പോസിറ്റീവായ, സന്തോഷവാനായ വ്യക്തിയായിരുന്നു അനൂജെന്നും, അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ തനിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും സോനാർ പറഞ്ഞു. “ജീവിതം എത്ര അപ്രതീക്ഷിതമാണ്! നീ ഇത്ര പെട്ടെന്ന് വിട്ടുപോയി എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല, ഹൃദയഭേദകമായ കാര്യമാണിത്. ഇതൊരു യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സഹോദരാ, നീ എപ്പോഴും ഞങ്ങളുടെ ഓർമ്മയിലുണ്ടാകും. ആത്മാവിന് ശാന്തി ലഭിക്കട്ടെ,” എന്ന് അനൂജിനെ അനുസ്മരിച്ച് സോനാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
English Summary
Prominent television actor Anuj Thakur (33) has passed away. He died on October 27 at his home in Oshiwara, Mumbai. His friend, casting director Rupesh Sonar, confirmed that the death was caused by an epileptic seizure that occurred while he was asleep.