AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Stampede Vijay: കരൂർ ദുരന്തം: വിജയ് ഡൽഹിയിലേക്ക് തിരിച്ചു; സിബിഐ ചോദ്യംചെയ്യൽ ഇന്ന്

TVK Stampede Vijay: രണ്ടുദിവസം വരെ നീണ്ടു നിന്നേക്കാവുന്ന ചോദ്യം ചെയ്യലിനു വേണ്ടിയാണ് വിജയ് ഡൽഹിയിലേക്ക് പോയിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം....

TVK Stampede Vijay: കരൂർ ദുരന്തം: വിജയ് ഡൽഹിയിലേക്ക് തിരിച്ചു; സിബിഐ ചോദ്യംചെയ്യൽ ഇന്ന്
Tvk Vijay (2)
Ashli C
Ashli C | Published: 12 Jan 2026 | 09:43 AM

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകും എന്നാണ് ടി വി കെ വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടെ കഴിഞ്ഞദിവസം ചെന്നൈക്ക് അടുത്തുള്ള പണയൂരിലെ ടിവികെയുടെ ആസ്ഥാനത്തുനിന്നും വിജയുടെ പ്രചരണ വാഹനം സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും ചേർന്ന് വാഹനത്തിലെ സിസിടിവി ദൃശ്യങ്ങളും വിവിധ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒക്കെ പരിശോധിച്ചു വരികയാണ്.

അതേസമയം നീലങ്കരയിലെ വസതിയിൽ നിന്നും വിജയ് ഡൽഹിയിലേക്ക് തിരിച്ചു. കറുപ്പ് വെൽഫെയർ കാറിലാണ് താരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത് എന്നാണ് റിപ്പോർട്ട്. രണ്ടുദിവസം വരെ നീണ്ടു നിന്നേക്കാവുന്ന ചോദ്യം ചെയ്യലിനു വേണ്ടിയാണ് വിജയ് ഡൽഹിയിലേക്ക് പോയിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ താരം ചെന്നൈയിൽ തിരിച്ചെത്തും എന്നാണ് സൂചന.

പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് ഡൽഹി പോലീസു വിജയിക്ക് കനത്ത സുരക്ഷ ഒരുക്കും. പ്രധാനമായും ടിവി കെ സമ്മേളനത്തിനിടെ ഉണ്ടായ ദുരന്തത്തിന് പിന്നിൽ സംഭവിച്ച സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവും ആണ് അന്വേഷിക്കുക. മുതിർന്ന അഭിഭാഷകരുമായും പാർട്ടി പ്രവർത്തകരുമായും കൂടിയാലോചിച്ച ശേഷമാണ് തെളിവെടുപ്പിന് ഹാജരാകാൻ വിജയ് തീരുമാനമെടുത്തത്. കരൂർ ദുരന്തത്തിൽ അന്വേഷണം സംസ്ഥാന പോലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ടിവികെ തുടക്കം മുതൽ ഉന്നയിച്ച ആവശ്യമായിരുന്നു ഇതിനു പിന്നാലെയാണ് നടപടി.ടിവികെ നേതാക്കളായ ബുസ്സി ആനന്ദ്, ആദവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ ഉൾപ്പെടെയുള്ള ടിവികെ ഭാരവാഹികളെയും കരൂർ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവരെയും ഡിസംബർ അവസാന ആഴ്ച്ചയോടെ സിബിഐ ചോദ്യംചെയ്തിരുന്നു.