AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: ചെന്നൈ യാത്ര എന്തെളുപ്പം; മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ നിരനിരയായി എത്തുന്നു

Chennai Tamil Nadu West Bengal Amrit Bharat Weekly Train: പശ്ചിമ ബംഗാളില്‍ നിന്ന് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ നിന്ന് ജനുവരി 17നോ 18നോ ഇവ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

Amrit Bharat Express: ചെന്നൈ യാത്ര എന്തെളുപ്പം; മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ നിരനിരയായി എത്തുന്നു
അമൃത് ഭാരത് എക്‌സ്പ്രസ്Image Credit source: PTI
Shiji M K
Shiji M K | Published: 12 Jan 2026 | 10:31 AM

ചെന്നൈ: പുതിയ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍. പുതിയ വന്ദേ ഭാരത്, അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വരും ദിവസങ്ങളില്‍ മൂന്ന് അമൃത് ഭാരത് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്താന്‍ പോകുന്നത്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് പുതിയ നീക്കം.

വന്ദേ ഭാരതുമായി കിടിപിടിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് അമൃത് ഭാരത് എക്‌സ്പ്രസിലുള്ളത്. നോണ്‍ എസി ട്രെയിനാണിത്. പുതുതായി സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന ഈ മൂന്ന് എക്‌സ്പ്രസ് ട്രെയിനുകളും കേന്ദ്ര റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച 11 വന്ദേ ഭാരത്/അമൃത് ഭാരത് സര്‍വീസുകളുടെ പട്ടികയില്‍ പെട്ടതാണ്.

പശ്ചിമ ബംഗാളില്‍ നിന്ന് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ നിന്ന് ജനുവരി 17നോ 18നോ ഇവ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

Also Read: Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്

താംബരം-സാന്ദ്രഗച്ചി, തിരുച്ചിറപ്പള്ളി-ന്യൂ ജല്‍പൈഗുരി, നാഗര്‍കോവില്‍-ന്യൂ ജല്‍പൈഗുരു റൂട്ടുകളിലാണ് പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എട്ട് സ്ലീപ്പര്‍ കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടായിരിക്കുക. 11 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകള്‍, ഒരു വികലാംഗ സൗഹൃദ കോച്ച്, ഒരു പാന്‍ട്രി എന്നിവയും ട്രെയിനിലുണ്ടായിരിക്കും.

ന്യൂ ജല്‍പൈഗുരിയിലേക്കുള്ള സര്‍വീസുകള്‍ വടക്കന്‍ പശ്ചിമ ബംഗാളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനോടൊപ്പം റെയില്‍വേ ലൈനില്ലാത്ത സിക്കിമിലേക്കുള്ള യാത്രയും എളപ്പമാക്കുന്നുണ്ട്. മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ക്ക് പുറമെ തമിഴ്‌നാട്ടില്‍, ചെന്നൈ എഗ്മോറിനും രാമേശ്വരത്തിനും ഇടയില്‍ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.