Train Accident in Karanataka: കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

Two Malayali Student Died in Train Accident: കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിവരികയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Train Accident in Karanataka: കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

23 Nov 2025 23:00 PM

കർണാടക: മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), ഷെറിൻ (21) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളാണ്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് മൂന്നാംസെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം. റെയിൽവേ ട്രാക്ക് മറികടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിവരികയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജസ്റ്റിൻ തിരുവല്ല സ്വദേശിയും ഷെറിൻ റാന്നി സ്വദേശിയുമാണ്.

SIR നടപടികൾ പൂർത്തീകരിച്ചില്ല; 181 BLOമാർക്ക് പിരിച്ചുവിടൽ നോട്ടീസ്

 

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐആറുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമാകാത്ത 60 ബി എൽ ഒമാർക്ക് എതിരെ കേസെടുത്തു. ഏഴ്‌ സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, നോയിഡയിലെ 181 ഓളം ബിഎൽഒ മാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് നൽകുമെന്നാണ് വിവരം. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്ത ബിഎൽഎമാരുടെ ദിവസവേതനം റദ്ദാക്കാനും തീരുമാനമുണ്ട്.

വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് ബി എൽ ഒമാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മേധാം രൂപ നിർദ്ദേശം നൽകിയത്. എസ്ഐആർ നടപടികൾ 5% ത്തിൽ മാത്രം പൂർത്തിയാക്കിയവരോട് എത്രയും വേഗം മുഴുവൻ നടപടികളും പൂർത്തീകരിക്കാനും നിർദ്ദേശം നൽകി. നടപടികൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നവർക്കെതിരെയും നടപടി തടസ്സപ്പെടുത്തുന്നവർക്കെതിരെയും കേസെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും