മെഡിക്കൽ വിദ്യാർഥികൾക്ക് 6 കോടി എത്തി; പരിക്കേറ്റവർക്കും സഹായം
അപകടത്തെ തുടർന്ന് അടച്ച ബിജെ മെഡിക്കൽ കോളേജ് വീണ്ടും തുറന്നു, മരിച്ച വിദ്യാർഥികളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്തു

Uae Doctor 6 Crore
ഗുജറാത്ത്: രാജ്യം നടുങ്ങിയ വിമാനദുരന്തത്തിന് ശേഷം ബിജെ മെഡിക്കൽ കോളേജ് വീണ്ടും തുറന്നു. ദുരന്തത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികൾക്കായി യുഎഉ സംരംഭകനും വിപിഎസ് ഹെൽത്ത് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ധന സഹായം ആദ്യ ദിനം വിതരണം ചെയ്തു. എംബിബിഎസ് വിദ്യാര്‍ഥികളായ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, ആര്യന്‍ രജ്പുത്, രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായധനമായ 1 കോടി രൂപ വീതം ആദ്യം വിതരണം ചെയ്തത്.
അപകടത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ പ്രദീപ് സോളങ്കി, ഡോക്ടർ നികാന്ത് സുതാർ, ഡോക്ടർ യോഗേഷ് എന്നിവർക്ക് 25 ലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഇതിന് പുറമ അപകടത്തിൽ പരിക്കേറ്റ് മറ്റ് 14 പേർക്കും ഇത്തരത്തിൽ 3.5 ലക്ഷം രൂപ വീതവും അവരുടെ ചികിത്സാ ചിലവായും ലഭിക്കും. ബിജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ അസോസിയേഷനാണ് ധനസഹായ വിതരണത്തിന് നേതൃത്വം നൽകിയത്.
അബുദാബിയിൽ നിന്നുള്ള വിപിഎസ് ഹെൽത്ത് കെയർ പ്രതിനിധികൾ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ബിജെ മെഡിക്കൽ കോളേജ് ഡീൻ ഡോ മീനാക്ഷി പരീഖിന്റെ ഓഫീസിൽ നടന്ന സ്വകാര്യ ചടങ്ങിൽ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ചെക്കുകൾ കൈമാറി. ചടങ്ങിൽ കോളേജ് ഡീൻ, ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ
ജൂൺ 17-ന് പരിക്കേറ്റവർക്കുള്ള സഹായ പ്രഖ്യാപനം ഡോ ഷംഷീർ വയലിൽ നടത്തിയത്. കൃത്യം ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് വിതരണം ചെയ്തു. അപകടത്തിൽ മരിച്ചവർക്കായി മൗന പ്രാർഥന നടത്തിയ ശേഷമായിരുന്നു ഫണ്ട് വിതരണം. ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മെഡിക്കൽ സമൂഹം ഒരുമിച്ച് നിൽക്കുന്നുവെന്നും, നികത്താനാവാത്ത ഈ നഷ്ടങ്ങൾ മറികടക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുകയാണെന്നും ” കോളേജ് ഡീൻ ഡോ മീനാക്ഷി പരീഖ് പറഞ്ഞു.