UIDAI: ആധാറിൽ മലയാളി കൈയൊപ്പ്; ഔദ്യോഗിക ചിഹ്നം പുറത്തിറക്കി UIDAI
UIDAI launches mascot Udai: MyGov പ്ലാറ്റ്‌ഫോം വഴി നടത്തിയ ദേശീയതല മത്സരത്തിലൂടെയാണ് ഭാഗ്യചിഹ്നവും പേരും തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 875 എൻട്രികളാണ് ലഭിച്ചത്.

Udai Aadhaar
ന്യൂഡൽഹി: ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ഉദയ്’ (Udai) പുറത്തിറക്കി. ആധാർ അപ്‌ഡേറ്റുകൾ, ഒതന്റിക്കേഷൻ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ തുടങ്ങിയ വിവിധ സേവനങ്ങളെ കുറിച്ച് സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഉദയ്’ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ പറഞ്ഞു.
ഒരു ശതകോടിയിലധികം വരുന്ന ആധാർ ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലളിതവും ജനകീയവുമായ രീതിയിൽ എത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ യുഐഡിഎഐ ലക്ഷ്യമിടുന്നത്. ആധാർ വിവരങ്ങൾ സുരക്ഷിതമായി പങ്കുവെക്കുന്നതിനെക്കുറിച്ചും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ‘ഉദയ്’ ജനങ്ങളെ ബോധവൽക്കരിക്കും.
രാജ്യവ്യാപകമായുള്ള പൊതുജന പങ്കാളിത്തതോടെയാണ് ഭാഗ്യചിഹ്നം വികസിപ്പിച്ചെടുത്തത്. ഈ മാസ്‌കോട്ട് വികസിപ്പിച്ചെടുത്തത്. MyGov പ്ലാറ്റ്‌ഫോം വഴി നടത്തിയ ദേശീയതല മത്സരത്തിലൂടെയാണ് ഭാഗ്യചിഹ്നവും പേരും തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 875 എൻട്രികളാണ് ലഭിച്ചത്.
ALSO READ: ഗവർണർക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി ബംഗാൾ പോലീസ്
ആധാറിൽ മലയാളി തിളക്കം
ഭാഗ്യചിഹ്നത്തിന്റെ ഡിസൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തൃശൂർ സ്വദേശിയായ അരുൺ ഗോകുൽ ആണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ മിശ്ര അരുണിനെ ആദരിച്ചു. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ എന്നിവരാണ് മത്സരത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
ഭോപ്പാൽ സ്വദേശിനിയായ റിയ ജെയിൻ ആണ് ‘ഉദയ്’ എന്ന പേര് നിർദ്ദേശിച്ചത്. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലപ്പില്ല മൂന്നാം സ്ഥാനവും നേടി.