Nirmala Sitharaman: ‘പ്രതിസന്ധിയെ നേരിടാൻ സജ്ജരാകുക’: ബാങ്കുകളോട് മന്ത്രി നിർമല സീതാരാമൻ

Nirmala Sitharaman Asks Banks to Stay Vigilant:ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമല സീതാരമന്റ് നിർദ്ദേശം.

Nirmala Sitharaman: പ്രതിസന്ധിയെ നേരിടാൻ സജ്ജരാകുക: ബാങ്കുകളോട് മന്ത്രി നിർമല സീതാരാമൻ

Nirmala Seetharaman

Published: 

10 May 2025 | 06:13 AM

ന‍്യൂ‍ഡൽ​ഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമല സീതാരമന്റ് നിർദ്ദേശം.

അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിർ​ദ്ദേശിച്ചു. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

Also Read:രാത്രിയിൽ വീണ്ടും പാക് പ്രകോപനം; മൂന്ന് പേർക്ക് പരിക്ക്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കറും അജിത് ഡോവലും

യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രതിരോധശേഷി ഉൾപ്പെടെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തന, സൈബർ സുരക്ഷാ തുടങ്ങിയവയും യോഗത്തിൽ വിലയിരുത്തി.സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്, ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതും തുടർച്ചയായ ഉപഭോക്തൃ സേവനവും ഉറപ്പാക്കാൻ സീതാരാമൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്