ആദ്യരാത്രിയിൽ യുവതിക്ക് ബിയറിൽ ഭാംഗ് കലർത്തി കൊടുത്ത് പ്രതിശ്രുത വരൻ; വിവാഹബന്ധം ഉപേക്ഷിച്ച് വധു

UP Woman Calls Off Wedding: ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം.മെയ് 15-നായിരുന്നു വാരണാസിയിലെ കാപ്‌സേതിയിലെ ഗ്രാമത്തിൽ നിന്നുള്ള യുവതിയും, മിർസാപൂരിൽ നിന്നുള്ള യുവാവുമായി വിവാഹം നടന്നത്.

ആദ്യരാത്രിയിൽ യുവതിക്ക് ബിയറിൽ ഭാംഗ് കലർത്തി കൊടുത്ത് പ്രതിശ്രുത വരൻ; വിവാഹബന്ധം ഉപേക്ഷിച്ച് വധു

വധു (NurPhoto/Getty Images Creative)

Published: 

26 May 2025 | 05:16 PM

ആദ്യരാത്രിയിൽ പ്രതിശ്രുത വരന്റെ വിചിത്ര പെരുമാറ്റം കണ്ട് വിവാഹം ബന്ധം ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. മെയ് 15-നായിരുന്നു വാരണാസിയിലെ കാപ്‌സേതിയിലെ ഗ്രാമത്തിൽ നിന്നുള്ള യുവതിയും, മിർസാപൂരിൽ നിന്നുള്ള യുവാവുമായി വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ, പ്രതിശ്രുത വരൻ ബിയറിൽ ഭാ​ഗ് കലർ‌ത്തുകയും ഇത് യുവതിയെ കൊണ്ട് കുടിപ്പിക്കുകയുമായിരുന്നു. ലഹരിയാണ് താൻ കുടിക്കുന്നത് എന്ന് യുവതിക്ക് അറിയില്ലായിരുന്നു. ഇതോടെ തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ബോധം കെട്ട യുവതി പിറ്റെ ദിവസമാണ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിഞ്ഞത്. ഇതോടെ ആകെ അസ്വസ്ഥയായ യുവതി ഇക്കാര്യം തന്റെ മാതാപിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.

Also Read:ഹൈവേകളിലെ യാത്ര ഇനി വളരെ എളുപ്പം, വരുന്നു പുതിയ ഫാസ്റ്റ് ടാഗ് നയം

ഇവർ ഉടൻ തന്നെ ഭർതൃവീട്ടിൽ നിന്ന് മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന്, കച്‌വാൻ പോലീസ് സ്റ്റേഷനിൽ യുവതി ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തു. ഇരു കുടുംബങ്ങളെയും ഒത്തുതീർപ്പിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയെങ്കിലും, തിരിച്ചുപോകാൻ യുവതി വിസമ്മതിച്ചു. ഇതോടെ അ‍ഞ്ചാം നാൾ വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കച്‌വാൻ എസ്എച്ച്ഒ രൺവിജയ് സിംഗ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ